പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഫേയ്സ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ട പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഫേയ്സ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ട പ്രതി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ്‌ റോഷൻ ആണ് അറസ്റ്റിലായത്. അങ്ങാടിപ്പുറത്ത് വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അൽപസമയത്തിനകം പ്രതിയെ കോടതിയിൽ ഹാജരാക്കും. അതേസമയം സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ പ്രതി ശ്രമം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

ജനുവരി 31ന് പണക്കാടിന്റെ ബന്ധുവിനെ വിളിച്ച് വരുത്തുകയും സാദിഖലി തങ്ങളുടെ വ്യാജമായിട്ടുള്ള ചില ചിത്രങ്ങൾ കാണിച്ച് ഇത് മോശം രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും അല്ലെങ്കിൽ 15 കോടി രൂപ നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇത് ആരോടെങ്കിലും പറഞ്ഞാൽ വധിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പണം നൽകാത്തതിനെ തുടർന്ന് വ്യാജമായ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങി അതിൽ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിക്കുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...