ആഢംബര കാറിലെത്തി ഇലക്ട്രിക് കേബിള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ആഢംബര കാറിലെത്തി ഇലക്ട്രിക് കേബിള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. പൊന്നാനി മുല്ല റോഡ് സ്വദേശി ചുണ്ടന്റെ വീട്ടില്‍ മുഹമ്മദ് ഫാരിസ് (20) ആണ് പൊന്നാനി പോലീസിന്റെ പിടിയിലായത്. പൊന്നാനി ചുവന്ന റോഡി ല്‍ ഉള്ള ഹസന്‍ കോയയുടെ ഉടമസ്ഥതയിലുള്ള മിനാര്‍ എന്ന വാടക സ്റ്റോറില്‍ നിന്നാണ് ഒരു ലക്ഷം വില വരുന്ന ഇലക്ട്രിക് വയറുകള്‍ മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിലാണ് കാറിനെയും പ്രതിയെയും കണ്ടെത്തിയത്. പ്രതിയെ മോഷണ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഫാരിസിന്റെ പേരില്‍ പൊന്നാനി പോലീസ് സ്റ്റേഷനില്‍ അടിപിടി കേസ് നിലവിലുണ്ട്. പൊന്നാനി ഇന്‍സ്‌പെക്ടര്‍ എസ്. അഷ്‌റഫിന്റെ നേതൃത്വത്തില്‍ പൊന്നാനി സബ് ഇന്‍സ്‌പെക്ടര്‍ ആന്റോ ഫ്രാന്‍സിസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ശ്രീജിത്ത്, ജെറോം, പ്രശാന്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീരാജ്, ജിതിന്‍ എന്നി വരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊന്നാനി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...