യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ താനെയില്‍ യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി പോലീസ്. അമ്പതുകാരനായ നിര്‍മ്മാണ തൊഴിലാളിയെയാണ് പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം എന്തെന്നത് അടക്കമുള്ള കാര്യങ്ങളില്‍ ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്താനാണ് പോലീസ് ശ്രമം. താനെയിലെ ദേശായി ഗ്രാമത്തിലെ പാലത്തിന് താഴെ രണ്ട് ദിവസം മുന്‍പ് മൃതദേഹം കണ്ടെത്തിയത്. ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു അഴുകി തുടങ്ങിയ മൃതദേഹം. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളടക്കം പ്രചരിച്ചതോടെയാണ് പോലീസിന് നിര്‍ണായ വിവരങ്ങള്‍ കിട്ടിയത്.

പ്രിയങ്ക എന്ന 20 കാരിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. പ്രിയങ്ക താമസിച്ചിരുന്നത് ശ്രീനിവാസ് വിശ്വകര്‍മയെന്ന യുപി സ്വദേശിയോടൊപ്പമാണെന്നും കണ്ടെത്തി. ഒളിവില്‍ പോയ പ്രതിയെ പിന്നാലെ പിടികൂടി. 5 വര്‍ഷം മുന്‍പാണ് പ്രിയങ്കയെ താനെ റെയിവേ സ്റ്റേഷനില്‍ വെച്ച് പരിചയപ്പെട്ടതെന്ന് പ്രതി പറയുന്നു. പിന്നീട് തന്റെ വീട്ടിലായിരുന്നു പ്രിയങ്കയുടെ താമസം. അഞ്ച് ദിവസം മുന്‍പ് ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായി. കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചും പ്രിയങ്കയെ കൊലപ്പെടുത്തി. രണ്ട് ദിവസം വീട്ടില്‍ തന്നെയാണ് മൃതദേഹം ഒളിപ്പിച്ച് വെച്ചത്. ദുര്‍ഗന്ധം വമിച്ചതോടെയാണ് ട്രോളിയിലാക്കി പാലത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞത്. പ്രതിയുടെ കുടുംബം ഉത്തര്‍പ്രദേശിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...