കൊല്ലം: മോഷ്ടിച്ച ബൈക്കിൽ 50 കിലോ റബർ ഷീറ്റ് മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കടയ്ക്കലിലാണ് സംഭവം. കൊല്ലായിൽ മണലയം അജ്മൽ മനസിലിൽ ആഷിക് ( 19 ), ചിതറ കുറക്കോട് കിളിത്തട്ട് കൊല്ലായിൽ പുത്തൻവീട്ടിൽ സജിത്ത് ( 18 ) എന്നിവരാണ് അറസ്റ്റിലായത്. ആഷിക്കിനെ കടക്കൽ പോലീസും സജിത്തിനെ പാങ്ങോട് പോലീസുമാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരത്തുംമൂട് കൊച്ചു തോട്ടംമുക്കിലെ വീട്ടിൽ നിന്നുമാണ് 50 കിലോ റബ്ബർ ഷീറ്റ് ഇരുവരും ചേർന്ന് മോഷ്ടിച്ചെടുത്തത്. വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്.
—
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
മോഷ്ടിച്ച ബൈക്കിൽ 50 കിലോ റബർ ഷീറ്റ് മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
RECENT NEWS
Advertisment



























