കമ്പിവടി ഉപയോഗിച്ച് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : കമ്പിവടി ഉപയോഗിച്ച് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിലായി. പുതുശേരിഭാഗം അരുൺ നിവാസിൽ അഖിൽ (28), വള്ളികുന്നം പുത്തൻചന്ത വിജയഭവനത്തിൽ സൂരജ് സോമൻ (26), അടൂർ മംഗലത്ത് പുത്തൻവീട്ടിൽ ഉണ്ണികുട്ടൻ(25) എന്നിവരാണ് അറസ്റ്റിലായത്.  ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പുതുശേരിഭാഗം പ്രകാശ് ഭവനിൽ പ്രകാശിനെയാണ് (42) പ്രതികൾ ആക്രമിച്ചത്. പ്രകാശിന്റെ ഓട്ടോറിക്ഷ ബന്ധുവും അയൽവാസിയുമായ അഖിൽ ഉപയോഗിക്കുമ്പോൾ അപകടത്തിൽപെട്ടിരുന്നു. ഓട്ടോറിക്ഷ നന്നാക്കി നൽകാത്തതിനെ തുടർന്ന് അഖിലിനെതിരെ പ്രകാശ് വക്കീൽ നോട്ടിസ് അയച്ചു. തുടർന്നുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.

പ്രകാശിനെ പ്രതികൾ ചേർന്ന് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. പ്രകാശ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതികളെ റിമാൻഡ് ചെയ്തു. ഏനാത്ത് ഇൻസ്പെക്ടർ എ.അനൂപിന്റെ നേതൃത്വത്തിൽ എഎസ്എമാരായ ശിവപ്രസാദ്, രവികുമാർ, എസ്‌സിപിഒ സജികുമാർ എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...