മനുഷ്യക്കടത്തെന്ന് സംശയം ; 18അംഗ സംഘത്തെ ചോദ്യംചെയ്തു വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം മുനമ്പം കേന്ദ്രീകരിച്ച് വീണ്ടും മനുഷ്യക്കടത്തിന് ശ്രമമെന്ന സംശയത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 18 അംഗ സംഘത്തെ പൊലീസും വിവിധ അന്വേഷണ ഏജൻസികളും മണിക്കൂറോളം ചോദ്യംചെയ്തു. വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന ആന്ധ്രാപ്രദേശ് സ്വദേശികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ ഇവരെ രാത്രിയോടെ വിട്ടയച്ചതായി മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ പറഞ്ഞു. സംഘാംഗങ്ങളുടെ കൈവശം ആധാർ കാർഡ് ഉണ്ടായിരുന്നു. ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ബുധനാഴ്ച വൈകിട്ടാണ് ഇവർ ചെറായി ബീച്ചിലെ റിസോർട്ടിൽ എത്തിയത്.നേരത്തെ ബോട്ടുമാർഗം ഓസ്‌ട്രേലിയയിലേക്ക് കടന്നവരിൽ ചിലർ ബന്ധുക്കളാണെന്ന തരത്തിലുള്ള ഇവരുടെ സംസാരത്തിൽ സംശയം തോന്നി റിസോർട്ട് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഐ.ബി, എൻ.ഐ.എ, തമിഴ്‌നാട് പൊലീസ്, പൊലീസ് തുടങ്ങിയ വിവിധ അന്വേഷണ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിരുന്നു. സംഘാംഗങ്ങളെ ഒറ്റയ്ക്കായും അല്ലാതെയുമായി ചോദ്യംചെയ്തു. ബാഗുകളും ഫോണുകളും പരിശോധിച്ചു.ദക്ഷിണ കേരളത്തിലെ ക്ഷേത്രദർശനവുമായി എത്തിയതായിരുന്നു ഇവ‌ർ. തുടർന്നാണ് വിട്ടയച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക് ; തമിഴ്‌നാട് തീരങ്ങളിലും തിരച്ചില്‍

0
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ ഇന്ന് 11-ാം ദിവസത്തിലേക്ക് കടന്നു....

കുന്ദമംഗലത്ത് പൊന്തക്കാട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ 12 കിലോ കഞ്ചാവ് ; അന്വേഷണം

0
കുന്ദമംഗലം : കുന്ദമംഗലത്ത് ദേശീയപാതയോരത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന്‌ 12 കിലോയോളം കഞ്ചാവ്...

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി

0
പാലക്കാട്: ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി....

പാക്-സൗദി-തുർക്കി സംയുക്ത പ്രതിരോധക്കരാർ ; മോദിയോട് ഫോണിൽ സംസാരിച്ച് യു.എസ് വൈസ് പ്രസിഡന്റ്

0
ന്യൂഡൽഹി : യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി...