തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ നല്‍കേണ്ട സംഭാവന നിര്‍ബന്ധമല്ല എന്ന് ഉത്തരവില്‍ പറയുമ്പോഴും സ്ഥാപനപന മേധാവികള്‍ വഴി ശമ്പളം പിടിച്ചെടുക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധമറിയിച്ചു.ഇതില്‍ പ്രതിഷേധിച്ച് സമ്മതപത്രം കൊടുക്കേണ്ടതില്ലെന്നും ഓരോ അദ്ധ്യാപകര്‍ക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് ശമ്പളം നല്‍കുന്നതിനായി ഉത്തരവ് ഭേദഗതി ചെയ്ത് ഇറക്കാത്തതിനാല്‍ ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിക്കുന്നതില്‍ സഹകരിക്കേണ്ടതില്ലെന്നും എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം സ്വീകരിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. വയനാട് ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനും പുനരധിവാസ പദ്ധതിയില്‍ നേരിട്ട് സജീവമായ ഇടപെടാനും സംഘടന തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ആര്‍. അരുണ്‍കുമാര്‍ , ജനറല്‍ സെക്രട്ടറി എസ്. മനോജ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























