ഭാര്യയുടെ പാതിവ്രത്യത്തിൽ സംശയം ; കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് പ്രാകൃത പരീക്ഷണം നടത്തി

For full experience, Download our mobile application:
Get it on Google Play

കോലാർ : പാതിവ്രത്യം തെളിയിക്കാൻ ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തി യുവാവ്. സംഭവത്തിൽ യുവതിയുടെ കൈപ്പത്തിയിൽ സാരമായി പൊള്ളലേറ്റു. ക​ർ​ണാ​ട​ക​യി​ലെ കോ​ലാ​ർ ജി​ല്ല​യി​ലെ വീരേനഹള്ളി ഗ്രാമത്തിലാണ് സംഭവം. അഞ്ച് ദിവസം മുമ്പാണ് ആനന്ദ എന്ന യുവാവ് ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് ക്രൂരമായ പരീക്ഷണം നടത്തിയത്. ആനന്ദയെ ഭയന്ന് ഇക്കാര്യം യുവതി പോലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ അംബേദ്കര്‍ സേവാസമിതി പ്രസിഡന്റ് കെ.എം സന്ദേശിന്റെ ഇടപെടലിനെ തുടർന്ന് പോലീസ് ഭർത്താവിനായി തെരച്ചിൽ നടത്തുകയാണ്.

14 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ടെന്ന് വെമഗൽ സർക്കിൾ ഇൻസ്പെക്ടർ ശിവരാജ് പറഞ്ഞു. എന്നാൽ ആനന്ദ എപ്പോഴും ഭാര്യയുടെ വിശ്വസ്തതയെ സംശയിച്ചു. അഞ്ച് ദിവസം മുമ്പ് അയാൾ അവളുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിക്കാൻ നിർബന്ധിച്ചു. നിരക്ഷരയായ സ്ത്രീ ഉടൻ തന്നെ ഭർത്താവ് പറഞ്ഞത് അതേപടി അനുസരിക്കുകയും ചെയ്തു. സംഭവം വാർത്തയായതോടെ പ്രതി ഗ്രാമം വിട്ടു. വെള്ളിയാഴ്ച യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...