കടലില്‍ സംശയകരമായി കണ്ട ബോട്ടും – തൊഴിലാളികളേയും പോലീസ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : കടലില്‍ സംശയകരമായി കണ്ട ബോട്ടും അതിലുണ്ടായിരുന്ന തൊഴിലാളികളേയും തോട്ടപ്പള്ളി തീരദേശ പോലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷദ്വീപ് സ്വദേശി ഇബ്‌നു സിയാദിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ തമിഴ്‌നാട് സ്വദേശികളായ ജ്ഞാനദാസ് (31), ബിനോ (34), ബിജു (28), പുതുച്ചേരി സ്വദേശി എഴുമലൈ (30) എന്നിവരാണുണ്ടായിരുന്നത്. മത്സ്യത്തൊഴിലാളികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്നാണു പോലീസ് ഇവരെ പിടികൂടിയത്.

ലക്ഷദ്വീപ് റജിസ്‌ട്രേഷനിലുള്ള ‘തിര 2’ എന്ന മീന്‍പിടിത്ത ബോട്ടും അതിലുണ്ടായിരുന്ന തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളായ തൊഴിലാളികളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഈ ബോട്ട് വലിയഴീക്കല്‍ കടലിലൂടെ തമിഴ്‌നാട് തേങ്ങാപ്പട്ടണത്തിലേക്കു പോകുമ്പോഴാണു പിടികൂടിയത്. മീന്‍പിടിത്തത്തിനു വന്ന ബോട്ട് യന്ത്രത്തകരാര്‍ കാരണം കൊച്ചിയില്‍ രണ്ടു ദിവസം നിര്‍ത്തിയിട്ടിരുന്നുവെന്നും ശനിയാഴ്ചയോടെ തകരാര്‍ പരിഹരിച്ച്‌ ഇന്നലെ രാവിലെ കുളച്ചലിലേക്കു തിരിക്കുകയുമായിരുന്നുവെന്നാണ് ബോട്ടിലുണ്ടായിരുന്നവര്‍ പോലീസിനോടു പറഞ്ഞത്. ബോട്ടിന്റെ യഥാര്‍ഥ രേഖകളുമായി എത്താന്‍ ഉടമയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...