വെള്ളനാട് : മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മികച്ച കർഷകരെ ആദരിച്ചു. സാങ്കേതിക മികവിലൂടെ ശാസ്ത്രീയമായി കൃഷി ചെയ്ത് മികച്ച വരുമാനം ഉണ്ടാക്കിയ ജില്ലയുടെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 110 മികച്ച കർഷകരെയാണ് ജൂൺ മാസം പതിനൊന്നാം തീയതി കൃഷി വിജ്ഞാന കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശംസാ പത്രവും ഫലകവും നൽകി ആദരിച്ചത്. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം മുതിർന്ന കർഷകർക്കൊപ്പം ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാനകേന്ദ്രം കാർഷിക എൻജിനീയറിങ് വിഭാഗം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ചിത്രാ ജി കേന്ദ്ര സർക്കാരിൻറെ കർഷക ക്ഷേമ പദ്ധതികളെ സംബന്ധിച്ച് വിഷയാവതരണം നടത്തി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പങ്കെടുത്ത കർഷകർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























