രണ്ടരക്കോടി വാങ്ങിയിട്ടും പ്രൊമോഷന് തയ്യാറായില്ല ; കുഞ്ചാക്കോ ബോബനെതിരെ പദ്മിനി നിർമാതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും കുഞ്ചാക്കോ ബോബന്‍ പദ്മിനി എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഭാഗമായില്ലെന്ന് നിര്‍മാതാവ് സുവിന്‍ വര്‍ക്കി. സിനിമയുടെ റോ ഫുട്ടേജ് കണ്ട് വിധിയെഴുതിയ താരത്തിന്റെ ഭാര്യ ഏര്‍പ്പെടുത്തിയ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് പ്രൊമോഷന്‍ പ്ലാന്‍ മുഴുവനായി തള്ളിക്കളഞ്ഞു. അത് തന്നെയാണ് താരത്തിന്റെ ഇതിന് മുന്‍പുള്ള രണ്ട് മൂന്ന് നിര്‍മാതാക്കള്‍ക്കും സംഭവിച്ചത്. കുഞ്ചാക്കോ ബോബന്‍ കോ പ്രൊഡ്യൂസറായ സിനിമകള്‍ക്ക് ഈ ഗതി സംഭവിക്കില്ലെന്നും എല്ലാ ഇന്റര്‍വ്യുവിലും അയാള്‍ ഇരിക്കുകയും എല്ലാ ടിവി ഷോയിലും ഗസ്റ്റായി പങ്കെടുക്കുകയും ചെയ്യുമെന്നും സുവിന്‍ വര്‍ക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

സുവിന്‍ വര്‍ക്കിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം: ”പദ്മിനി ഞങ്ങളെ സംബന്ധിച്ചടുത്തോളം ലാഭത്തിലാണ്. ബോക്‌സ് ഓഫീസ് നമ്പര്‍ എന്തായാലും സിനിമ ലാഭത്തിലാണ്. കാര്യക്ഷമമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സെന്ന ഹെഗ്‌ഡെയ്ക്കും ശ്രീരാജ് രവീന്ദ്രനും മറ്റ് അണിയറപ്രവര്‍ത്തകരും വിചാരിച്ചതിലും ഏഴ് ദിവസം മുന്‍പാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം ഫിലിം മേക്കറെ സംബന്ധിച്ച് ആവശ്യമാണ്. അതിന് വേണ്ടി പ്രേക്ഷകരെ തിയറ്ററിലേക്കെത്തിക്കാന്‍ പ്രധാന അഭിനേതാവിനെ നമുക്ക് ആവശ്യമായിരുന്നു. പക്ഷേ രണ്ടരക്കോടി രൂപ വാങ്ങിയ പ്രധാന താരം ഒരു ഇന്റര്‍വ്യുവിനും പ്രൊമോഷണനും ഭാഗമായില്ല. സിനിമയുടെ റോ ഫുട്ടേജ് കണ്ട് വിധിയെഴുതിയ താരത്തിന്റെ ഭാര്യ ഏര്‍പ്പെടുത്തിയ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് പ്രൊമോഷന്‍ പ്ലാന്‍ മുഴുവനായി തള്ളിക്കളഞ്ഞു. അത് തന്നെയാണ് താരത്തിന്റെ ഇതിന് മുന്‍പുള്ള രണ്ട് മൂന്ന് നിര്‍മാതാക്കള്‍ക്കും സംഭവിച്ചത്. ഇത് താരം കോ പ്രൊഡ്യൂസറായ സിനിമകള്‍ക്ക് സംഭവിക്കില്ല. എല്ലാ ഇന്റര്‍വ്യുവിലും അയാള്‍ ഇരിക്കുകയും എല്ലാ ടിവി ഷോയിലും ഗസ്റ്റായി പങ്കെടുക്കുകയും ചെയ്യും. പക്ഷേ പുറത്തുള്ള നിര്‍മാതാക്കള്‍ വരുമ്പോള്‍ അതിന് തയ്യാറാകില്ല. കാരണം 25 ദിവസത്തിന്റെ ഷൂട്ടിന് രണ്ടരക്കോടി പ്രതിഫലം വാങ്ങിയ അയാള്‍ക്ക് സിനിമ പ്രൊമോട്ട് ചെയ്യുന്നതിനേക്കാള്‍ യൂറോപ്പില്‍ കൂട്ടുകാരുമായി ആഘോഷിക്കാനാണ് താത്പര്യം.

സിനിമകള്‍ തിയറ്ററില്‍ ഓടുന്നില്ലെന്ന് എക്‌സിബിറ്റേഴ്‌സ് സമരം ചെയ്യുന്ന സമയത്ത് , എന്തുകൊണ്ട് സിനിമകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നതും വിഷയമാണ്. അഭിനേതാക്കള്‍ക്കും അവര്‍ ഭാഗമായ സിനികളില്‍ ഉത്തരവാദിത്തമുണ്ട്. 200ലധികം സിനിമകള്‍ പുറത്തിറങ്ങുന്ന ഒരു വര്‍ഷം നിങ്ങള്‍ പ്രേക്ഷകരെ സിനിമ കാണാന്‍ ആകര്‍ഷിക്കേണ്ടതായിട്ടുണ്ട്. ഇതൊരു ഷോ ബിസിനിസാണ്, അതില്‍ പ്രേക്ഷകരുടെ തീരുമാനം അനുസരിച്ചാണ് നിങ്ങളുടെ നിലനില്‍പ്പ്. അത് ദാനമായി കാണരുത്. എല്ലാത്തിനുമപ്പറും സിനിമയുടെ മാജിക് എന്താണെന്നാല്‍ കണ്ടന്റ് എപ്പോഴും വിജയിക്കും. നിര്‍മാതാക്കളുടെ അസോസിയേഷനില്‍ താരത്തിന് വേണ്ടി വാദിച്ച നിര്‍മാതാക്കളായ സുഹൃത്തുക്കള്‍ക്ക് നന്ദി.”- സുവിന്‍ വര്‍ക്കി കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...