യുവതിയുടെ മരണത്തിന് കാരണം ഭര്‍തൃമാതാവിന്റെ മാനസിക പീഡനമെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഭര്‍തൃമാതാവിന്റെ മാനസികപീഡനം കാരണമാണ് കിഴക്കേകല്ലടയില്‍ യുവതി ജീവനൊടുക്കിയതെന്ന പരാതിയുമായി കുടുംബം. ഏഴുകോണ്‍ സ്വദേശി സുവ്യ(34)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി എത്തിയത്. ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ച്‌ സുവ്യ വിവരിക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് റെക്കോഡ് ചെയ്ത ശബ്ദസന്ദേശമാണിത്.

ഭര്‍തൃമാതാവായ വിജയമ്മയുടെ നിരന്തരമായ മാനസികപീഡനമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന് കാരണക്കാരി വിജയമ്മയാണെന്നും 6 വയസ്സുള്ള കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടില്‍ നിര്‍ത്തരുതെന്നും ശബ്ദസന്ദേശത്തില്‍ സുവ്യ കരഞ്ഞുപറഞ്ഞിരുന്നു.

സുവ്യയുടെ ശബ്ദസന്ദേശം ഇങ്ങനെ:
‘ഞാന്‍ പോവുകയാ… എനിക്കീ ജീവിതമൊന്നും വേണ്ട. എല്ലാവരോടും പറഞ്ഞേക്കണം, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇവിടുത്തെ വിജയമ്മയാണ് കാരണക്കാരി. അവര്‍ എന്നെ പീഡിപ്പിച്ചു. എന്നും വഴക്കാണ്. എന്നും ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്നു പറയുകയാണ്. അവരും മോനും ചേര്‍ന്നാണ് എല്ലാം. രണ്ടുപേരും കൂടെ എന്നും വഴക്കാണ്.

അയാള്‍ ഒരക്ഷരം കൂടെ മിണ്ടത്തില്ല. ഞാന്‍ എന്ത് പറഞ്ഞാലും മിണ്ടില്ല. തിരിച്ച്‌ അവരുടെ കാര്യങ്ങളില്‍ അയാള്‍ക്ക് നാവും ഉണ്ട് എല്ലാം ഉണ്ട്. അവര്‍ ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്ന് പറയുമ്പോള്‍ ചിരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഒന്നും ചെയ്യില്ല. ഇവിടെന്ന് ഇറങ്ങിപ്പോ എന്ന് പറഞ്ഞ് രാവിലെ തൊട്ട് ചീത്തവിളിയാണ്. അതും ഇതും പറഞ്ഞാണ് ഫുള്‍ടൈം ഇരിക്കുന്നത്. എന്ത് സംഭവിച്ചാലും അതിന് കാരണം ഇവിടത്തെ വിജയമ്മയാണ്.

എന്റെ കൊച്ചിനെ എങ്ങനെയായാലും വീട്ടിലാക്കണം. എന്ത് സംഭവിച്ചാലും ഇവിടെ നിര്‍ത്തരുത്. എനിക്ക് വയ്യ. മടുത്തു, സഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധിയാണ്. എന്നോട് ക്ഷമിക്കണം. അച്ഛനും അമ്മയും പ്ലീസ് എന്നോട് ക്ഷമിക്കണം. എനിക്ക് പറ്റാത്തത് കൊണ്ടാണ്’. ഭര്‍ത്താവും ഭര്‍തൃമാതാവും സുവ്യയെ മര്‍ദിക്കാറുണ്ടെന്ന് സഹോദരന്‍ വിഷ്ണുവും ആരോപിക്കുന്നു. എം.സി.എ. ബിരുദധാരിയായ സുവ്യ. 2014-ലാണ് സുവ്യ വിവാഹിതയായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...