സ്വച്ഛ്താ ഹി സേവ 2025 ക്യാമ്പയിൻ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്നുവന്ന സ്വച്ഛ്താഹി സേവ 2025 ക്യാമ്പയിൻ സമാപിച്ചു. ക്യാമ്പയിന്റെ അവസാന ദിവസമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനം ജില്ലയാകെ സ്വച്ഛ് ഭാരത് ദിവസ് ആയി ആചരിച്ചു. സ്വച്ഛ് ഭാരത് ദിവസ് – ഗാന്ധി ജയന്തി 2025 ജില്ലാതല പരിപാടി മല്ലപ്പള്ളി ടൗണിൽ നടന്നു. ജില്ലയിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെയും സി.എം.എസ് ഹയർ സെക്കന്ററി സ്കൂളിന്റെയും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റയും മല്ലപ്പള്ളി മേഖലയിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെയും പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് വിപുലമായ പരിപാടി സംഘടിപ്പിച്ചത്.

പരിപാടി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ബാബു മാത്യു അധ്യക്ഷനായ ചടങ്ങിൽ ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് വോളണ്ടിയർമാർക്ക് സ്വച്ഛ് ഭാരത് ദിവസ് – ശുചിത്വ സന്ദേശം നൽകി. മല്ലപ്പള്ളി ടൗണിൽ നടന്ന പൊതുയോഗത്തിനു ശേഷം ജില്ലയിലെ എട്ട് യൂണിറ്റുകളിൽ നിന്നുളള സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളും എൻഎസ്എസ് വോളണ്ടിയർമാരും ചേർന്ന് മല്ലപ്പള്ളി പബ്ലിക് ബസ് സ്റ്റേഷൻ, മല്ലപ്പള്ളി ടൗൺ, മല്ലപ്പള്ളി ട്രാഫിക് ഐലന്റ് പരിസരം എന്നിവ ശുചീകരിച്ചു. ഇതോടൊപ്പം ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ബസ് യാത്രക്കാർക്കും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ കാർഡുകൾ വിതരണം ചെയ്തുകൊണ്ടുളള പ്രത്യേക ഹരിതചട്ട ക്യാമ്പയിനും നടന്നു.

ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കപ്പിള്ള, റാന്നി – മല്ലപ്പള്ളി റിസോഴ്സ് പേഴ്സൺ അശ്വതി വിജയൻ, ജില്ലാ ശുചിത്വ മിഷൻ ഐഇസി ഇന്റേൺ നീതുലക്ഷ്മി എസ്, സിടിസി ഗൈഡ്സിന്റെ ചുമതല വഹിക്കുന്ന അശ്വതി അലക്സ്, സിഒസി ഗൈഡ്സ് അർച്ചന എം, യുവജന വകുപ്പ് ബ്ലോക്ക് കോ ഓർഡിനേറ്റർ ആൽഫിൻ ഡാനി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷീന എലിസബത്ത് എന്നിവർ ജില്ലാതല ജനകീയ ശുചീകരണത്തിന് നേതൃത്വം നൽകി. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്ത് പരിധികളിലായുളള 53 ഗ്രാമപഞ്ചായത്തുകളിലും സ്വച്ഛ് ഭാരത് ദിവസും ഗാന്ധി സ്മൃതി ശുചിത്വ സഭയും വിജയകരമായി സംഘടിപ്പിച്ചു. ഇതോടെ സെപ്റ്റംബർ 17 ന് ആരംഭിച്ച സ്വച്ഛ്താ ഹി സേവ 2025 ക്യാമ്പയിന് ജില്ലയിൽ സമാപനമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....