ബിബിസി ഓഫീസുകളില്‍ നടക്കുന്ന ആദായനികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി ; ബിബിസി ഓഫീസുകളില്‍ നടക്കുന്ന ആദായനികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെ കോഴിക്കഥ പറഞ്ഞാണ് സന്ദീപാനന്ദഗിരിയുടെ പരിഹാസം. കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹവുമാണ് ഫാമുടമയുടെ പേരിലുള്ള പുതിയ കേസ്. നാലുദിവസത്തിനുശേഷം വന്നത് എൻ ഐ എ ആയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

കുറിപ്പ് ഇങ്ങനെ:
ഒരിക്കലൊരു കോഴിഫാം നടത്തുന്നയാൾ പ്രധാനമന്ത്രിയെ വിമർശിച്ചു!
ഏതാനും ദിവസങ്ങൾക്ക് ശേഷം അയാളുടെ ഫാമിൽ കേന്ദ്ര മൃഗസംരക്ഷണ പക്ഷിപരിപാലന വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയകൂട്ടത്തിൽ കോഴികൾക്ക് ഭക്ഷണമായി എന്താണ് നൽകുന്നതെന്ന് ആരാഞ്ഞു.
എന്റെ കോഴികൾ സ്വയം ഭക്ഷണം കണ്ടെത്തി നൈസർഗികമായ ജീവിതം നയിക്കുന്നുവെന്ന് ഫാം ഉടമ മറുപടി പറഞ്ഞു;
കോഴികളെ പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഫാം ഉടമക്കെതിരെ കേസ് ചാർജ് ചെയ്തു.
ആഴ്ചകൾക്ക് ശേഷം ഇൻകം ടാക്സ് ഉദ്യോഗസ്ഥർ വരവുചിലവ് പരിശോധന നടത്തിയകൂട്ടത്തിൽ കോഴികളുടെ ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഫാമുടമ പറഞ്ഞു എന്റെ കോഴികൾ എനിക്ക് എന്റെ സ്വന്തം മക്കളെപ്പോലെയാണ് ഞാനവർക്ക് അണ്ടിപ്പരിപ്പും ബദാം പരിപ്പും കുങ്കുമപ്പുവിൽ ചേർത്ത് പൊടിച്ച് നൽകുമെന്ന്! കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹവുമാണ് ഫാമുടമയുടെ പേരിലുള്ള പുതിയ കേസ്.
നാലുദിവസത്തിനുശേഷം വന്നത് എൻ ഐ എ ആയിരുന്നു.
പഴയ അതേ ചോദ്യത്തിനുത്തരമായി ഫാം ഉടമ പറഞ്ഞു;
ഞാൻ എന്നും രാവിലെ കോഴികൾക്ക് ഒരോരുത്തർക്കും 5 രൂപ വീതം നൽകും അവർക്ക് ഇഷ്ടമുള്ളത് അവർ വാങ്ങി കഴിക്കും.
പുതിയ നോട്ടീസ് കാത്ത് …………

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...