ശബ്ദരേഖ പുറത്ത് വിട്ട് സ്വപ്ന

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഷാജ് കിരണിന്റെ ഭീഷണിപ്പെടുത്തി സ്വപ്ന സുരേഷ് മാധ്യമങ്ങളോട്. വീണ്ടും തടവറയിലിടും മകനെ നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞപ്പോള്‍ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തത് . ഷാജിനെ വിശ്വസിപ്പിക്കാന്‍ സരിത്തിനെയും പലരെയും തള്ളിപ്പറഞ്ഞു. ഷാജ് കിരണിനെ വളരെ നേരത്തെ അറിയാം. രഹസ്യമൊഴി നല്‍കിയശേഷം നിര്‍ബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് ഷാജിനെ കണ്ടു, സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞു. അതിനാലാണ് സരിത്തിനെ കണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചതെന്ന് പറഞ്ഞു.

ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുള്ള ഷാജ് കിരണുമായി നടത്തിയ സംഭാഷണമാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്. സുഹൃത്തായ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ഷാജ് കിരണിന്റെ മൊബൈല്‍ ഫോണില്‍ വാട്‌സാപ്പിലൂടെ സംസാരിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ ആരോപണങ്ങള്‍ കഴിഞ്ഞദിവസം തന്നെ ഷാജ് കിരണ്‍ നിഷേധിച്ചിരുന്നു. സംഭാഷണം പുറത്തുവന്ന ശേഷം മറുപടി പറയും എന്നും പറഞ്ഞിരുന്നു.

തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലന്‍സ് വിട്ടയക്കുമെന്ന് ഷാജ് കിരണ്‍ ആണ് തന്നോട് പറഞ്ഞതെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരണിനെ വര്‍ഷങ്ങളായി അറിയാം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്‍റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ആരോടാണ് കളിച്ചതെന്ന് അറിയാമല്ലോയെന്ന് ഷാജ് കിരണ്‍ ചോദിച്ചു. അദ്ദേഹത്തിന്‍റെ മകളുടെ പേര് പറഞ്ഞാല്‍ സഹിക്കില്ലെന്ന് ഷാജ് കിരണ്‍ പറഞ്ഞു. ഷാജിന്‍റെ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് നിവൃത്തിക്കേടു കൊണ്ട്. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താല്‍പര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭയന്നുപോയി.നേരിട്ടത് മണിക്കൂറുകള്‍ നീണ്ട മാനസിക പീഡനം. വിലപേശലടക്കം നടത്തി. മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചു. സരിത്തിനെ തട്ടിക്കൊണ്ടു പോകുമെന്ന് ഷാജ് പറഞ്ഞുവെന്നും സ്വപ്ന വ്യക്തമാക്കി.അഭിഭാഷകനായ കൃഷ്ണരാജ് തന്‍റെ രക്ഷകനാണെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...