സ്വപ്ന സുരേഷിന് നിയമനം ; എച്ച്ആർഡിഎസിൽ സിഎസ്ആർ ഡയറക്ടർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന് ആര്‍എസ്‌എസ് അനുകൂല എന്‍ജിഒയായ എച്ച്‌ആര്‍ഡിഎസില്‍ ജോലി ലഭിച്ചു. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്‌ന സുരേഷിനെ നിയമിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെ തന്റെ ജോലിയും സമ്പാദ്യവും എല്ലാം നഷ്ടമായെന്നും കടുത്ത പ്രതിസന്ധിയാണെന്നും സ്വപ്ന ടിവി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജോലി ലഭിച്ചിരിക്കുന്നത്.

സ്വപ്‌ന സുരേഷ് ചുമതലയേറ്റെടുത്ത കാര്യം കഴിഞ്ഞ ദിവസം എന്‍ജിഒയിലെ അംഗങ്ങളെ അറിയിച്ചിരുന്നു. വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ജിഒയാണ് ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി. ആര്‍എസ്‌എസ്- ബിജെപി നേതാക്കളാണ് എന്‍ജിഒയുടെ പ്രധാന പദവികളിലിരിക്കുന്നത്. അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാണ് എച്ച്‌ആര്‍ഡിഎസ് പ്രവര്‍ത്തിക്കുന്നത്.

ആദിവാസികളുടെ ഭൂമി പാട്ടകൃഷിയുടെ പേരില്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചും അനുമതി വാങ്ങാതെ വീട് വെച്ച്‌ നല്‍കിയും നേരത്തെ വിവാദത്തിലായിരുന്നു ഈ സംഘടന. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ട്വന്റി ട്വന്റി മാതൃകയില്‍ സ്ഥാനാര്‍ത്ഥികളെയും മത്സരത്തിനിറക്കിയിരുന്നു. നേരത്തെ എം ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ സ്വപ്ന സുരേഷ് വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ശിവശങ്കര്‍ തന്‍്റെ ജീവിതം ഇല്ലാതാക്കിയെന്നായിരുന്നു വിമര്‍ശനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെക്ക് കേസ് : നടൻ രാജ്പാൽ യാദവിന് മൂന്നുമാസം തടവും 7.35 കോടി പിഴയുമിട്ട്...

0
ഡൽഹി : വിവിധ ചെക്ക് കേസുകളിലായി ബോളിവുഡ് നടൻ രാജ്പാൽ യാദവിന്...

ഓപ്പറേഷൻ തണ്ടർ: എക്സൈസ് പരിശോധനയിൽ ലോഡ്ജുകളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചു

0
റാന്നി : എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ റാന്നിയില്‍ നടത്തിയ മിന്നല്‍...

വിവാഹത്തിന് മട്ടൺ വിളമ്പിയില്ല ; പകരം വിളമ്പിയത് ചിക്കൻ : കൂട്ടത്തല്ല്, 12 പേർക്ക്...

0
ബിഹാർ : വിവാഹവിരുന്നിൽ മട്ടൺ വിളമ്പുമെന്ന്‌ വാഗ്ദാനം ചെയ്ത് ചിക്കൻ വിളമ്പിയെന്നാരോപിച്ച്...

പോലീസിന് നേരെ തോക്ക് ചൂണ്ടി, പന്നിപ്പടക്കമെറിഞ്ഞ് ​ഗുണ്ടാ സംഘത്തിന്റെ ആക്രമണം ; 4 ഉദ്യോ​ഗസ്ഥർക്ക്...

0
കോഴിക്കോട്: കോഴിക്കോട് പെരുവ‌യലിൽ പോലീസിനെ ആക്രമിച്ച് ​ഗുണ്ടാസംഘം. പ്രതികളെ പിടികൂടാൻ എത്തിയ...