കെ.എസ്.ആര്‍.ടി.സി കെ – സ്വിഫ്റ്റ് ഔദ്യോഗികമായി സര്‍വിസ് തുടങ്ങുന്നു ; പ്രതിപക്ഷ ‍യൂനിയനുകളുടെ കടുത്ത എതിര്‍പ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ ‍യൂനിയനുകളുടെ കടുത്ത എതിര്‍പ്പിനിടെ കെ.എസ്.ആര്‍.ടി.സി കെ – സ്വിഫ്റ്റ് ഔദ്യോഗികമായി സര്‍വിസ് തുടങ്ങുന്നു.ഈമാസം 11 മുതല്‍ ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ മൂകാംബിക, ചെന്നൈ, ബംഗളുരു, മൈസൂരു, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, പോണ്ടിച്ചേരി തുടങ്ങിയ നഗരങ്ങളിലേക്കാണ് സര്‍വിസ്. എല്ലാം ദീര്‍ഘദൂര ബസുകളും കെ – സ്വിഫ്റ്റിലേക്ക് മാറിയാല്‍ അത് കെ.എസ്.ആര്‍.ടി.സിയെ തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ യൂനിയനുകള്‍ എതിര്‍ക്കുന്നത്.

പി.എസ് സിയിലെ ഡ്രൈവിങ് ലിസ്റ്റിലുള്ളവരും കെ.എസ്.ആര്‍.ടി.സിയുടെ നീക്കത്തിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സ്വിഫ്റ്റ് സര്‍വിസ് ആരംഭിക്കുന്നത്. കെ – സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയുമായി കെ.എസ്.ആര്‍.ടി.സിക്ക് മുന്നോട്ട് പോകാമെന്ന് ഹൈകോടതി അറിയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കെ – സ്വിഫ്റ്റ് സര്‍വിസ് ആരംഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...