ദൂരം കൂട്ടി കാണിച്ച് ഉയർന്ന ഡെലിവറി ചാർജ് ഈടാക്കിയ സ്വിഗിക്ക് കനത്ത ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ദൂരം കൂട്ടി കാണിച്ച് ഉപഭോക്താവിൽ നിന്ന് സ്വിഗി വൺ ഉപഭോക്താവിൽ നിന്ന് ഉയർന്ന ഡെലിവറി ചാർജ് ഈടാക്കിയ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോം സ്വിഗിക്ക് കനത്ത ശിക്ഷ. ഉപഭോക്താവിന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. ഹൈദരാബാദ് സ്വദേശിയായ എമ്മാഡി സുരേഷ് ബാബു എന്നയാൾ സ്വിഗിയുടെ വൺ മെമ്പർഷിപ്പ് എടുത്തിരുന്നു. നവംബർ ഒന്നിന് ഇദ്ദേഹം സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തു. പ്രസ്തുത ഹോട്ടലിൽ നിന്ന് സുരേഷിന്റെ വീട്ടിലേക്ക് 9.7 കിലോമീറ്റർ ആയിരുന്നു ദൂരം. എന്നാൽ തങ്ങളുടെ പ്ലാറ്റ്ഫോമിൽ കാണിച്ചത് 14 കിലോമീറ്റർ ദൂരമാണ്. തുടർന്ന് 103 രൂപ ഡെലിവറി ചാർജ് ആയി ഈടാക്കി.

ഗൂഗിൾ മാപ്പിലെ ഡിസ്റ്റൻസ് രേഖ സഹിതം സുരേഷ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു. സംഭവത്തിൽ കമ്മീഷന്റെ നോട്ടീസ് നിരാകരിച്ച സ്വിഗി കമ്പനി മറുപടി നൽകിയില്ല. ഇതോടെ കോടതി ഏകപക്ഷീയമായി പരാതി തീർപ്പാക്കി. സുരേഷിനെ ഈടാക്കിയ ഡെലിവറി ചാർജ് ആയി 103 രൂപ തിരികെ നൽകാനും 350.48 രൂപ 9% പലിശ സഹിതം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. സുരേഷ് ബാബു നേരിട്ട് മാനസിക ബുദ്ധിമുട്ടിന് 5000 രൂപ നഷ്ടപരിഹാരമായും 5000 രൂപ നിയമനടപടികൾക്ക് ചെലവായ വകയിലും നൽകാൻ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. ഇതിനെല്ലാം പുറമേ രംഗ റെഡ്ഢി ഡിസ്ട്രിക്ട് കമ്മീഷന്റെ ഉപഭോക്തൃ ക്ഷേമ ഫണ്ടിലേക്ക് 25,000 രൂപ അടയ്ക്കാനും സ്വിഗിയോട് ഉത്തരവിട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...