നീന്തല്‍കുളം തകര്‍ന്ന് അയല്‍വാസിയുടെ വീട് തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നീന്തല്‍കുളം തകര്‍ന്ന് അയല്‍വാസിയുടെ വീട് തകര്‍ന്നു. നെയ്യാറ്റിന്‍കര വെണ്‍പകലിലാണ് സംഭവം. വെണ്‍പകല്‍ സ്വദേശി സന്തോഷ് കുമാറിന്റെ വീട്ടിലെ നീന്തല്‍ കുളം പൊട്ടി തൊട്ടടുത്ത ഗോപാലകൃഷ്ണന്‍ നായരുടെ വീട്ടിലേക്ക് വെള്ളം ഒഴുകിയെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.

കഴിഞ്ഞ ദിവസം നീന്തല്‍ കുളത്തില്‍ വെള്ളം നിറയ്ക്കുമ്പോഴാണ് ചോര്‍ച്ച അനുഭവപ്പെട്ടത്. ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് വെള്ളം ഒഴുകി തുടങ്ങിയതിന് പിന്നാലെ നീന്തല്‍കുളം പൂര്‍ണ്ണമായും പൊട്ടുകയായിരുന്നു. മതിലും വീടിന്റെ ഒരു ഭാഗവും തകര്‍ന്ന് വെള്ളവും ചെളിയും വീട്ടിനകത്തേക്ക് ഇരച്ചുകയറി. അടുക്കളയ്ക്കും കേടുപാടുണ്ട്.

നാല് മാസം മുമ്പാണ് സന്തോഷ് നീന്തല്‍ കുളത്തിന്റെ പണി തുടങ്ങിയത്. ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്നും 35അടി ഉയരത്തിലാണ് യാതൊരു സുരക്ഷിതത്വവുമില്ലാതെ നീന്തല്‍ കുളം നിര്‍മ്മിച്ചത്. പഞ്ചായത്തില്‍ നിന്നും അനുവാദമില്ലാതെയാണ് നിര്‍മ്മാണമെന്നും ഇതെക്കുറിച്ച്‌ പോലീസിലും പഞ്ചായത്തിലും പരാതി നല്‍കിയെങ്കിലും അന്വേഷിക്കാന്‍ തയാറായില്ലെന്നും ആരോപണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...