കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണ ; ഇന്ത്യന്‍ പതാകയുടെ നിറമണിഞ്ഞ് സ്വിറ്റ്സര്‍ലന്‍ഡിലെ മലനിരകള്‍

For full experience, Download our mobile application:
Get it on Google Play

ജനീവ : കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ പകരാന്‍ ആല്‍പ്സിലും ഇന്ത്യന്‍ പതാക. സ്വിസ് ആല്‍പ്സിലെ മാറ്റര്‍ഹോണ്‍ മലനിരകളാണ് കഴിഞ്ഞ ദിവസം ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷ പകരാന്‍ വേണ്ടിയുള്ള ലൈറ്റ് ഇലുമിനേഷന്‍ സീരീസിന്റെ ഭാഗമായായിരുന്നു ഇത്.

ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ പിന്തുണ പ്രഖ്യാപിച്ചായിരുന്നു ലൈറ്റ് ഷോ. സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ ലൈറ്റ് ആര്‍ട്ടിസ്റ്റ് ആയ ജെറി ഹോഫ്സ്റ്റെറ്റര്‍ ആയിരുന്നു 14690 ലൈറ്റുകള്‍ കൊണ്ട് മാറ്റര്‍ഹോണ്‍ മലിനിരകളില്‍ ത്രിവര്‍ണ പതാക തെളിയിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഈ അപൂര്‍വ്വ കാഴ്ചയൊരുങ്ങിയത്. ഇറ്റലിയുടേയും സ്വിറ്റ്സര്‍ലന്‍ഡിന്‍റേയും അതിര്‍ത്തിയിലാണ് മാറ്റര്‍ഹോണ്‍ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്.

800 മീറ്ററോളം ഉയരത്തിലാണ് ഇന്ത്യന്‍ പതാക ദൃശ്യമായത്. ഹിമാലയത്തില്‍ നിന്ന് ആല്‍പ്സിലേക്ക് നീളുന്ന സൌഹൃദമെന്ന കുറിപ്പോടെ ഐഎഫ്എസ് ഉദ്യോഗസ്ഥ ഗുര്‍ലീന്‍ കൌറാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. 18000 കൊറോണ വൈറസ് കേസുകളാണ് ഇതിനോടകം സ്വിറ്റ്സര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 430 മരണവും കൊവിഡ് 19 നിമിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...