തൂഫാൻ പരിശോധയ്ക്കിടെ പോലീസിനെ കണ്ട് ഓടിയ യുവാവിന്‍റെ വീട്ടിൽ നിന്ന് വടിവാളുകളും കൈത്തോക്കും കണ്ടെത്തി ; ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൂഫാൻ പരിശോധയ്ക്കിടെ പോലീസിനെ കണ്ട് ഓടിയ യുവാവിന്‍റെ വീട്ടിൽ നിന്നും രണ്ട് വടിവാളും കൈതോക്കും കത്തിയും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വലിയറത്തല കൊണ്ടോട്ടി കിഴക്കുംകര പുത്തൻവീട്ടിൽ അജിത്തി (22)നെ പിന്നീട് നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തു. വലിയറത്തല ഭാഗത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ശനിയാഴ്ച രാവിലെ പരിശോധന നടത്തുന്നതിനിടെ പോലീസിനെ കണ്ട് ഇയാൾ ഓടുകയായിരുന്നു. പിന്തുടർന്ന് വീട്ടിൽ എത്തിയ സംഘം വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടടുത്തത്.

കിടപ്പുമുറിയുടെ റാക്കിന്റെ മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ. യുവാവിനെ ദേഹപരിശോധനയടക്കം നടത്തിയെങ്കിലും ഇവിടെ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ല. എന്നാൽ പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സമ്മതിച്ചതായി പൊലീസ് പറയുന്നു. ഇയാൾക്കെതിരെ തോക്കും മറ്റ് ആയുധങ്ങളും കൈവശം വെച്ചതിന് കേസെടുത്തു. തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്നതിനെ കുറിച്ചും ഇയാളുടെ ബന്ധങ്ങളും ഉൾപ്പടെ പോലീസ് അന്വേഷിക്കുന്നു.ഇയാളുടെ മറ്റ് കേസുകളുമായി ബന്ധപ്പെട്ട വിവരം തേടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...