Thursday, March 28, 2024 4:14 am

വിറ്റാമിന്‍ സിയുടെ കുറവ് ; ശരീരം കാണിക്കും ഈ ലക്ഷണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

വിറ്റാമിൻ സി  ശരീരത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്ന ഒരു അവശ്യ പോഷകമാണ്. വിറ്റാമിൻ സി സപ്ലിമെന്റേഷൻ രോഗപ്രതിരോധ ശേഷി  ഉത്തേജിപ്പിക്കുന്നതിനും ഡിഎൻഎ തകരാറുകൾ തടയുന്നതിനും അനേകം രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഗുണകരമാണെന്ന് സെൻട്രൽ യൂറോപ്യൻ ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Lok Sabha Elections 2024 - Kerala

രോഗപ്രതിരോധ ശേഷി കുറവുകൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, നേത്രരോഗങ്ങൾ, ചർമ്മ ചുളിവുകൾ, പ്രസവാനന്തര ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന ഏറ്റവും ഫലപ്രദമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ സി.  മുറിവുകൾ ഉണങ്ങാൻ താമസിക്കുക, പല്ലുകൾക്ക് കേട് വരിക എന്നിവയു ൾപ്പെടെ വിറ്റാമിൻ സി കുറവുള്ള ആളുകൾക്കും പഴങ്ങളും പച്ചക്കറികളും കഴിക്കാൻ പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നു. വിശപ്പ്, ക്ഷീണം, ശരീരഭാരം കുറയുക, അലസത തുടങ്ങിയവയാണ് വിറ്റാമിൻ സിയുടെ കുറവിന്റെ ആദ്യ ലക്ഷണങ്ങളെന്ന് പറയുന്നത്.  ലക്ഷണങ്ങൾ എട്ട് മുതൽ 12 ആഴ്ചകൾക്കുശേഷം പ്രത്യക്ഷപ്പെടാൻ തുടങ്ങുമെന്ന് ദില്ലിയിലെ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ ആന്റി ക്രിട്ടിക്കൽ കെയർ വിഭാ​ഗം ഡോ. സഞ്ചയൻ റോയ് പറയുന്നു.

രക്തസ്രാവമുള്ള മോണകളും ഇരുണ്ട നിറത്തിലുള്ള മലവും വിറ്റാമിൻ സിയുടെ അഭാവത്തിന്റെ മറ്റൊരു ലക്ഷണമാണ്. മന്ദഗതിയിൽ മുറിവ് ഉണങ്ങുന്നതും വിറ്റാമിൻ സിയുടെ കുറവാണ്. ക്ഷീണം, ബലഹീനത എന്നിവയും വിറ്റാമിൻ സിയുടെ കുറവിന്റെ മറ്റൊരു ലക്ഷണമാണ്.  ഇടയ്ക്കിടെ രോഗബാധിതരാകുകയും സുഖം പ്രാപിക്കാൻ പ്രയാസപ്പെടുകയും ചെയ്യുന്നുവെങ്കിൽ മതിയായ പ്രതിരോധശേഷി ഇല്ലാത്തതുകൊണ്ടായിരിക്കാം. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല വിവിധ അണുബാധകളിൽ നിന്നും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൈയ്യിൽ പണം ഇല്ലാ ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്ര ധനമന്ത്രി

0
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയ്യിൽ പണം ഇല്ലാത്തത് കൊണ്ടെന്ന് കേന്ദ്ര...

മസാല ബോണ്ട് കേസ് : ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ് ഐസക് വീണ്ടും...

0
കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ്...

പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

0
കണ്ണൂർ: പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. രാമന്തളി...

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരിച്ചടി ; തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

0
തൃശൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്...