സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയതില്‍ മറുപടിയുമായി ടി. പുരുഷോത്തമന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയതില്‍ മറുപടിയുമായി പയ്യന്നൂര്‍ എകെജി ഭവന്‍ ബ്രാഞ്ച് മുന്‍ അംഗം ടി. പുരുഷോത്തമന്‍. എതിര്‍ ശബ്ദങ്ങളെ ഉന്‍മൂലനം ചെയ്യുക എന്ന വ്യക്തിപരമായ താത്പര്യമാണ് നടപടിക്ക് പിന്നില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് ഇതിനുള്ള കരു മാത്രമെന്നും ഒരു കൂട്ടം വ്യക്തികളുടെ താത്പര്യസംരക്ഷണണിനായ് പാര്‍ട്ടി നില്‍ക്കുന്നുവെന്നും വിമര്‍ശനമുണ്ട്. നേതൃത്വത്തിന്റെ നിലപാട് കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്നും പുരുഷോത്തമന്‍ പറയുന്നു. പോസ്റ്റിനൊപ്പം പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണ കുറിപ്പും പുരുഷോത്തമന്‍ ചേര്‍ത്തിട്ടുണ്ട്. സിപിഐഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിന് ടി. പുരുഷോത്തമന്‍ കുടുംബസമേതം എത്തിയിരുന്നു.

ഈ വിഷയത്തില്‍ ചോദിച്ച ചോദ്യത്തിന് പുരുഷോത്തമന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്നാണ് പാര്‍ട്ടി നിലപാട്. സിപിഐഎം പാര്‍ട്ടിയില്‍ നിന്ന് രണ്ട് പ്രാവശ്യം പുറത്താക്കിയ അപൂര്‍വം ചിലരില്‍ ഒരാളായി മാറി ടി പുരുഷോത്തമന്‍. കഴിഞ്ഞ ദിവസം നടന്ന ഞ്ച്രാഞ്ച് യോഗത്തില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തത് സിപിഐഎം ജില്ലാ കമ്മറ്റി അംഗം അഡ്വ. സരിന്‍ ശശിയാണ്. ഏരിയാ കമ്മിറ്റി അംഗം എം. രാഘവനും യോഗത്തില്‍ പങ്കെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...