തൃശ്ശൂരിൽ വിവാഹത്തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ കയ്യോടെ പിടികൂടി വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ചേറ്റുവയിൽ വിവാഹത്തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ വീട്ടമ്മ കയ്യോടെ പിടികൂടി പോലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ദേശീയപാതയോട് ചേർന്ന ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. നടുവിൽക്കര സ്വദേശികളുടെ വിവാഹമാണ് ചേറ്റുവയിലെ ഹാളിൽ നടന്നത്. വിവാഹത്തിന് വൻ തിരക്കായിരുന്നു. ഇതിനിടെയാണ് തമിഴ്നാട് സ്വദേശിനിയാണെന്ന് സംശയിക്കുന്ന യുവതി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. യുവതി പിന്നിലൂടെ കയ്യിട്ടാണ് മാല പൊട്ടിക്കാൻ തുനിഞ്ഞത്. കഴുത്ത് വലിഞ്ഞതോടെ വീട്ടമ്മയുടെ ശ്രദ്ധയിൽ പെട്ടു. ഇവർ യുവതിയെ കയ്യോടെ പിടികൂടുകയായിരുന്നു. ബഹളമായതോടെ വിവാഹത്തിനെത്തിയവർ യുവതിയെ കൈകാര്യം ചെയ്ത ശേഷം പോലീസിനെ വരുത്തി മോഷ്ടാവിനെ കൈമാറുകയായിരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണ്. യുവതിയുടെ കൂടെ മറ്റൊരു സ്ത്രീയും എത്തിയിരുന്നെങ്കിലും ബഹളത്തിനിടെ അവർ രക്ഷപ്പെട്ടു. ചേറ്റുവ ചന്ദനക്കുടം നേർച്ചയും നടന്നു വരികയാണ്. നേർച്ചയിലെ ആൾത്തിരക്കിൽ മാല കവരാനുള്ള ലക്ഷ്യത്തിലാണ് മാല മോഷ്ടാക്കളായ വനിത സംഘം ചേറ്റുവയിൽ എത്തിയതെന്ന് സംശയമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...