Monday, February 24, 2025 5:41 pm

ടി 20 ലോകകപ്പ് ; ‘ധോണി അന്ന് ഭംഗിയായി ചെയ്തു – ഇനി എന്റെ ഊഴം’ ; പുതിയ റോള്‍ വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഓള്‍റൗണ്ടര്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഹാര്‍ദിക് പാണ്ഡ്യയെ  ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പുറംവേദനയെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് പതിവ് രീതിയില്‍ കളിക്കാനാവുന്നില്ല. ഇക്കഴിഞ്ഞ ഐപിഎല്ലില്‍  ഒരു പന്തുപോലും എറിഞ്ഞില്ലെന്നുള്ളതാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്. ബാറ്റുംകൊണ്ടും നിരാശ സമ്മാനിച്ച ഐപിഎല്‍ സീസണായിരുന്നിത്. എന്നിട്ടും അദ്ദേഹത്തിന് ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചു. ഇന്നലെ നടന്ന സന്നാഹ മത്സരത്തിലും താരം പന്തെറിഞ്ഞിരുന്നില്ല.

എന്നാല്‍ ബാറ്റിംഗിനെത്തിയ പാണ്ഡ്യ 10 പന്തില്‍ 12 റണ്‍സുമായി പുറത്താവാതെ നിന്നു. ഇപ്പോള്‍ തന്റെ ടീമില്‍ തന്റെ റോളിനെ കുറിച്ച് സംസാരിക്കുകയാണ് പാണ്ഡ്യ. ഫിനിഷറെന്ന നിലയിലായിരിക്കും കളിക്കുകയെന്ന് പാണ്ഡ്യ വ്യക്തമാക്കി. ”ഫിനിഷറുടെ റോളിലാണ് ഇത്തവണ ഞാന്‍ കളിക്കുക. ഫിനിഷറെന്ന നിലയില്‍ കരിയറിലെ ഏറ്റവും വലിയ ഉത്തരവാദിത്തം നിറഞ്ഞ ടൂര്‍ണമെന്റായിരിക്കും ഈ ലോകകപ്പ്. ആധികാരികമായി മത്സരം ഫിനിഷ് ചെയ്യാന്‍ നേരത്തെ ധോണിയുണ്ടായിരുന്നു. ധോണി വിരമിച്ച ശേഷമുള്ള ആദ്യ ലോകകപ്പാണിത്. ഫിനിഷറുടെ റോളില്‍ തനിക്ക് നന്നായി കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.” പാണ്ഡ്യ വ്യക്തമാക്കി.

സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. കെ എല്‍ രാഹുല്‍ (51), ഇഷാന്‍ കിഷന്‍ (70), റിഷഭ് പന്ത് (പുറത്താവാതെ 29) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു

0
പത്തനംതിട്ട : മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലന പദ്ധതി ഗോവര്‍ദ്ധിനി 2024 -2025...

വന്യജീവി ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്താൻ വീണ്ടും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്താൻ വീണ്ടും ഉന്നതതല...

തലവടി സിഎംഎസ് ഹൈസ്കൂളിൽ പരീക്ഷ മാർഗ്ഗ നിർദ്ദേശക സെമിനാർ നടത്തി

0
എടത്വ : തലവടി സി.എം.എസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി...

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയില്ല ; ഗുരുതരമായി തുടരുന്നു

0
വത്തിക്കാൻ സിറ്റി: പത്ത് ദിവസത്തോളമായി ആശുപത്രിയിൽ കഴിയുന്ന പോപ്പ് ഫ്രാൻസിസിന്റെ നിലയിൽ...