Thursday, April 25, 2024 5:00 pm

ടി20 ലോകകപ്പ് ; ന്യൂസിലന്‍ഡിനെതിരെ ഭുവിയെ കളിപ്പിക്കരുത് – ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ദുബായ് : ടി 20 ലോകകപ്പില്‍ നാളെ നിര്‍ണായക മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ന്യൂസിലന്‍ഡാണ് എതിരാളി. മത്സരം പരാജയപ്പെടുന്ന ടീം പിന്നീട് സെമിയിലെത്തുക പ്രയാസമായിരിക്കും. പ്രത്യേകിച്ച് ശേഷിക്കുന്ന മൂന്ന് ടീമുകള്‍ കുഞ്ഞന്മാരാണെന്നിരിക്കെ. ഇന്ത്യ, പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റിനുമാണ് തോറ്റത്. ആദ്യ മത്സരത്തിന് ശേഷം ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താരത്തിന് വിക്കറ്റെടുക്കാന്‍ കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം.

ഇതിനിടെ ഭുവിയെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഒഴിവാക്കണമെന്നാണ് സൂചിപ്പിച്ചിരിക്കുകയാണ് മുന്‍ താരങ്ങള്‍. സുനില്‍ ഗാവസ്‌കറും വിരേന്ദര്‍ സെവാഗും അടക്കമുള്ളവരാണ് ഇക്കാര്യം പരോക്ഷമായി ആവശ്യപ്പെടുന്നത്. ഐപിഎല്‍ മുതല്‍ അത്ര നല്ല ഫോമിലല്ല ഭുവനേശ്വര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 11 കളിയില്‍നിന്ന് നേടിയത് വെറും 6 വിക്കറ്റ് മാത്രം. പിന്നാലെ ലോകകപ്പ് സന്നാഹ മത്സരം. ഇംഗ്ലണ്ടിനെതിരെ 4 ഓവര്‍ എറിഞ്ഞു. 54 റണ്‍സ് വഴങ്ങി. വിക്കറ്റ് നേടാനായതുമില്ല.

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം സന്നാഹത്തില്‍ ഒരു വിക്കറ്റ്. ലോകകപ്പിലെ ആദ്യ കളിയില്‍ പാകിസ്ഥാനെതിരെ മൂന്ന് ഓവര്‍ എറിഞ്ഞിട്ടും വിക്കറ്റില്ല. എതിരാളികളെ ഒരു ഘട്ടത്തില്‍ പോലും വിറപ്പിക്കാന്‍ ഭുവനേശ്വര്‍ കുമാറിന് കഴിഞ്ഞില്ലെന്നത് യാഥാര്‍ത്ഥ്യം. ഭുവനേശ്വര്‍ കുമാറിന് പകരം ഷാര്‍ദ്ദൂല്‍ ഠാക്കൂറിനെ ആലോചിക്കാവുന്നതല്ലേ എന്ന ചോദ്യമാണ് സുനില്‍ ഗാവസ്‌കര്‍ മുന്നോട്ടുവെക്കുന്നത്.

ബാറ്റിംഗില്‍ ശക്തി കൂടുമെന്നും ഗവാസ്‌കര്‍. ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കണമെന്ന് നേരിട്ട് പറഞ്ഞില്ലെങ്കിലും വിരേന്ദര്‍ സെവാഗും ഷാര്‍ദ്ദൂല്‍ പിന്തുണയ്ക്കുന്നു. പക്ഷേ ക്യാപ്റ്റന്‍ വിരാട് കോലി ഏറെ വിശ്വാസമര്‍പ്പിക്കുന്ന ബൗളറാണ് ഭുവി. കോലിയുടെ തീരുമാനമാവും ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായകമാവുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാവഡേക്കര്‍ ഇ.പിയെ കണ്ടു ; ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി : ദല്ലാള്‍...

0
തൃശൂര്‍ : ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍...

26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി...

കെ കെ ശൈലജക്കെതിരെ ‘കാട്ടുകള്ളി മുദ്രാവാക്യം’ പരാതി നൽകി എൽഡിഎഫ്

0
കോഴിക്കോട് :  കൊട്ടിക്കലാശത്തില്‍ ശൈലജക്കെതിരായ അധിക്ഷേപത്തിൽ പരാതി നല്‍കി എല്‍ഡിഎഫ്. കാട്ടുകള്ളി...

പത്തനംതിട്ടയിൽ ചുമതല പട്ടിക ചോർന്ന സംഭവം ; നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എൽഡിഎഫ് നേതാക്കളും

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തിൽ കളക്ടറുടെ...