കളമശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറെന്ന് മുസ്‌ലിംലീഗിന്റെ മുതിര്‍ന്ന നേതാവ് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശ്ശേരി മണ്ഡലത്തില്‍ താന്‍ മത്സരിക്കാന്‍ തയ്യാറെന്ന് മുസ്‌ലിംലീഗിന്റെ മുതിര്‍ന്ന നേതാവ് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. താന്‍ മത്സരിക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ പൊതുവികാരമെന്നും കബീര്‍ പറഞ്ഞു. തീരുമാനം ഇന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മാറി നില്‍ക്കേണ്ട ഒരു സാഹചര്യമോ മാറ്റി നിര്‍ത്തേണ്ട ഒരു സാഹചര്യമോ ഇല്ലാതിരിക്കെ മങ്കടയില്‍ നിന്ന് എന്നെ ഒഴിവാക്കിയ സ്ഥിതിക്ക് എന്റെ നാട്ടില്‍ കളമശ്ശേരിയില്‍ നില്‍ക്കാനുള്ള എന്റെ സന്നദ്ധത പാര്‍ട്ടി പ്രസിഡണ്ടിനെയും മറ്റുള്ളവരെയും അറിയിച്ചിട്ടുണ്ട്. ഇന്നൊരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ – കബീര്‍ പറഞ്ഞു.

ജനങ്ങളുടെ അധികാരത്തില്‍ കൈവെയ്ക്കാന്‍ പാടില്ല. ചിലര്‍ പറയും ഞങ്ങള്‍ക്ക് ഉറപ്പാണ്. ഇതെന്താ ആര്‍ക്കെങ്കിലും തീറെഴുതി കിട്ടിയതാണോ? ജനങ്ങളാണ് തെരഞ്ഞെടുപ്പ് തീരുമാനിക്കുന്നത്.’ ഗഫൂറിന് വിജയസാധ്യതയുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിന് പകരം മകന്‍ വിഇ അബദുല്‍ ഗഫൂറിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ന്നത്. അബ്ദുല്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ പരാജയം ഉറപ്പാണ് എന്നാണ് ജില്ലാ ലീഗ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകുകയാണ് ഗഫൂര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...