സംസ്ഥാനത്ത് ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിര്‍ണയത്തിന്റെയും വര്‍ക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസ് വരെയുള്ള ഓള്‍ പാസ് ഇത്തവണ ഒന്‍പതിലേക്ക് കൂടി വ്യാപിപ്പിക്കും.

കൊവിഡ് പശ്ചാത്തലത്തിലാണ് ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കുന്നത്. കുട്ടികള്‍ ഒരുമിച്ച്‌ സ്‌കൂളുകളിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ 30 ലക്ഷത്തോളം കുട്ടികള്‍ക്ക് ഒരേ സമയം പരീക്ഷ നടത്തുന്നത് അപ്രായോഗികവുമാണ്. അതിനാല്‍ നിരന്തര മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കാനാണ് തീരുമാനം.

ഇതോടൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പ്രോജക്ടുകളും പരിഗണിക്കും. കൂടാതെ വര്‍ക്ക് ഷീറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. സര്‍വ ശിക്ഷാ കേരള തയാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും തിരികെ വാങ്ങി വിലയിരുത്തുകയും ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ച് ഡൽഹി...

0
ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം...

ലേക്‌ഷോറിന് പിന്നാലെ രാജഗിരിയിലെ ഡോക്ടർമാരെയും ചോദ്യം ചെയ്യുന്നു

0
കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിൽ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ...

അടൂരിലെ ഷെഹ്‌നയുടെ മരണം : ആൺസുഹൃത്ത് അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ ഷെഹ്‌നയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിലായി. ഏഴംകുളം സ്വദേശി...

പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക...