തബ്ലീഗ് പ്രവര്‍ത്തകന്‍ ജയിലില്‍ വെച്ച് മരിച്ചു ; മരണകാരണം ഹൃദയാഘാതമാണെന്ന് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ :  വിലക്ക് ലംഘിച്ച്‌ നിസാമുദ്ദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെ ഒളിവില്‍ താമസിപ്പിച്ചുവെന്ന ആരോപണത്തില്‍ അറസ്റ്റിലായ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകന്‍ ജയിലില്‍ മരിച്ചു. ഫിറോസ്‌പുര്‍ സ്വദേശിയും ജോന്‍പൂര്‍ ജില്ലാ അമീറുമായ നസീം അഹമ്മദാണ് (65) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞതായി ‘ഐഎന്‍എസ്’ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന നസീമിന് ബുധനാഴ്ച രാവിലെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പാര്‍പ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ഇയാള്‍ മരിച്ചത്. വര്‍ഷങ്ങളായി നസീം ഹൃദ്രോഗിയായിരുന്നുവെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇക്കാര്യം കുടുംബാംഗങ്ങളും സ്ഥിരീകരിച്ചു.

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം സംസ്ഥാനത്തെത്തിയ 14 ബംഗ്ലാദേശികളെ ഒളിപ്പിച്ച്‌ താമസിപ്പിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ ദീപക് അഗര്‍വാള്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെയും വിദേശികളെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്. ഇയാളും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടതായും ജില്ലാ ഭരണകൂടം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...