നിറം കുറവായതിനാല്‍ ടാഗോറിനെ അമ്മ എടുക്കാന്‍ വിസമ്മതിച്ചിരുന്നു ; പരാമര്‍ശവുമായി കേന്ദ്രമന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : രവീന്ദ്രനാഥ് ടാഗോറിനെ കുറിച്ചുള്ള പരാമർശത്തിൽ കേന്ദ്രമന്ത്രി സുഭാഷ് സർകാർ വിവാദത്തിൽ. ടാഗോറിന് നിറം കുറവായതിനാൽ അദ്ദേഹത്തെ എടുക്കാൻ അമ്മ തയ്യാറായിരുന്നില്ലെന്നാണ് സുഭാഷ് സർകാർ പറഞ്ഞത്. ജാർഖണ്ഡിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവും പശ്ചിമ ബംഗാൾ ബി.ജെ.പി ഉപാധ്യക്ഷനുമാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയായ സുഭാഷ് സർകാർ.

ടാഗോറിന്റെ കുടുംബം വെളുത്ത നിറത്തിലുള്ളവരായിരുന്നു. വെളുത്ത നിറത്തിലുള്ളവർ രണ്ട് തരത്തിലുണ്ട്. ഒന്ന് ഇളം മഞ്ഞ ഷേഡ് നിറമുള്ളവർ, മറ്റൊന്ന് ചുവപ്പ് കലർന്ന നിറമുള്ളവർ. ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നതായിരുന്നു ടാഗോർ. അതുകൊണ്ട് തന്നെ ടാഗോറിനെ മടിയിലെടുക്കാൻ അദ്ദേഹത്തിന്റെ അമ്മ തയ്യാറായിരുന്നില്ല. അദ്ദേഹമാണ് ഇന്ത്യയ്ക്ക് വേണ്ടി ലോകം കീഴടക്കിയത്. അദ്ദേഹം പറഞ്ഞു.

വിശ്വഭാരതി സർവകലാശാലയിലെ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. ബംഗാളി എഴുത്തുകാരനും നോബേൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച സർവകലാശാലയാണ് വിശ്വ ഭാരതി സർവകലാശാല. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡാൽ രംഗത്തെത്തി. അവർക്ക് ടാഗോറിനെ കുറിച്ച് ഒന്നുമറിയില്ല. അതുകൊണ്ടാണ് അവർ ടാഗോറിനെ അപമാനിക്കുന്നത്. സുഭാഷ് സർകാരിന് ഇതൊക്കെ എങ്ങനെ അറിയാം? ടാഗോറിന് മുൻപ് ജീവിച്ചയാളാണോ അദ്ദേഹം? ഇത്തരം കാര്യങ്ങൾ കൊണ്ടാണ് ബി.ജെ.പി ഈ അവസ്ഥയിലായത്. അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...