ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ വൈകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ വൈകുമെന്ന് വ്യക്തമാക്കി മന്ത്രി കെ രാധാകൃഷ്ണൻ. കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുവെന്നും വ്യക്തമാക്കി. വിവിധ കമ്പനികളുമായി ചർച്ച നടത്തി. തീരുമാനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സന്നിധാനത്ത് കെട്ടിക്കിടക്കുന്നത് 6.65 ലക്ഷം ടിൻ ഉപയോഗ ശൂന്യമായ അരവണയാണ്. അരവണ നീക്കത്തിന് സ്വകാര്യ വളം കമ്പനികളില്‍ നിന്നുള്‍പ്പടെ താത്പര്യപത്രം ക്ഷണിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രിയുടെ അനുമതിയോടെയാകും തുടര്‍ നടപടി. വനത്തിൽ ഇവ നശിപ്പിക്കാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഏലക്കയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 6.65 ലക്ഷം ടിന്‍ വിതരണം ചെയ്യാതെ മാറ്റിയത്. മാളികപ്പുറത്തിന് സമീപത്തെ ഗോഡൗണിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. 6.65 ലക്ഷം ടിൻ അരവണ ഒഴിവാക്കേണ്ടി വന്നതോടെ ഏഴു കോടി രൂപയുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടാകുക. ഇവ നശിപ്പിക്കാൻ ബോർഡിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നുവെങ്കിലും സർക്കാർ സഹായത്തോടെ മാത്രമേ ചെയ്യാനാകൂവെന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...