തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ തൂക്കുസഭ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥാനാര്‍ഥികള്‍ക്കായി റിസോര്‍ട്ട് ബുക്ക് ചെയ്ത് വിജയ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിർണായക നീക്കവുമായി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ തൂക്കുസഭ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥാനാര്‍ഥികള്‍ക്കായി റിസോര്‍ട്ട് ബുക്ക് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിജയിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി മഹാബലിപുരത്തിനടുത്തുള്ള പൂഞ്ചേരിയിലെ റിസോര്‍ട്ടാണ് ബുക്ക് ചെയ്തിരിക്കുന്നത്. എക്‌സിറ്റ് പോൾ സർവേകൾ മുൻതൂക്കം നൽകിയതോടെ വിജയിക്കുന്ന 100 സ്ഥാനാർഥികളെയെങ്കിലും ഉൾക്കൊള്ളാൻ കഴിയുന്ന റിസോർട്ട് തയ്യാറാക്കാൻ ടിവികെ മേധാവിയും നടനുമായ വിജയ് തന്റെ പാർട്ടി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു.

പൂഞ്ചേരിയിലെ സ്വകാര്യ റിസോർട്ടിലാണ് ടിവികെ സാധാരണയായി സംസ്ഥാനതല പ്രവർത്തകരുടെ യോഗം സംഘടിപ്പിക്കാറുള്ളത്. റിസോർട്ടിൽ 100 ​​ൽ അധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയും. “സീറ്റ് നേടിയ ശേഷം എവിടെയും പോകരുത്” എന്നും വിജയ് സ്ഥാനാർഥികളുടെ യോഗത്തിൽ തമാശ രൂപേണ പറഞ്ഞതായും ദി ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏത് സാഹചര്യത്തിനും സജ്ജരായിരിക്കാൻ വിജയ് തന്റെ പാർട്ടിയുടെ നിയമ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദം നല്‍കാന്‍ പാർട്ടിയുടെ ജനറൽ സെക്രട്ടറി ആധവ് അർജുനയോട് വിജയ് നിർദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....