ഇറാനിൽ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി നാട്ടിൽ തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഇറാനിൽ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി ജെറിൻ നാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ ജെറിനെ മാതാപിതാക്കൾ സ്വീകരിച്ചു. ഇന്ത്യൻ എംബസിയും കെ സി വേണുഗോപാലുമാണ് സഹായിച്ചതെന്ന് ജെറിൻ പറഞ്ഞു. ഇറാനിൽ ഗുരുതര സാഹചര്യമെന്നും ജെറിൻ പ്രതികരിച്ചു. ഇറാനിയൻ കപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിൻ. ജെറിൻ ഉൾപ്പെടെ 12 മലയാളികൾ കപ്പലിൽ കുടുങ്ങിയതായി വിവരം പുറത്തുവന്നിരുന്നു. കൊണ്ടു പോയ ഏജൻസിയോ കപ്പൽ കമ്പനിയോ കൃത്യമായ മറുപടി നൽകുന്നില്ലെന്നും വേണ്ട ഇടപെടൽ നടത്തി ജെറിൻ ഉൾപ്പടെ ഉള്ളവരെ നാട്ടിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ജെറിന്റെ കുടുംബം രം​ഗത്തെത്തിയിരുന്നു.

ദുബായ് ബേസ്ഡ് ആയ സീ സ്റ്റാർ ഷിപ്പിങ് കമ്പനിയിലെ ഇറാൻ ചരക്ക് കപ്പലിൽ ആണ് ജെറിൻ ജോലി ചെയ്തിരുന്നത്. എട്ടുമാസമായി നാട്ടിൽ നിന്ന് പോയിട്ട്. മാർച്ചിൽ നാട്ടിൽ വരാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ഫെബ്രുവരി 27ന് യുദ്ധം തുടങ്ങുന്നത്. കപ്പൽ ഇറാനികളുടേതായതിനാൽ ഇറാനിലെത്തിച്ചിരിക്കുകയായിരുന്നു. കുടുംബവുമായി ഫോണിൽ ബന്ധപ്പെടാൻ ജെറിന് സാധിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ആശ്വാസവാർത്തയെത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...