ബിഷപ്പിൻ്റെ പ്രസംഗത്തിൽ പരിഭ്രാന്തിയെന്തിന് : വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രസർക്കാർ റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പിൻ്റെ പ്രസ്താവനയിൽ ഭരണ പ്രതിപക്ഷത്തിന് പരിഭ്രാന്തിയെന്തിന് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ ഇത്ര അസ്വസ്ഥത പാടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണ് കർഷകൻ ബിജെപിയിൽ പ്രതീക്ഷ വയ്ക്കുന്നത്. മാർ ജോസഫ് പാംപ്ലാനിക്ക് എതിരെ രംഗത്ത് വരുന്ന
എം.വി ഗോവിന്ദനും വി.ഡി സതീശനും അത് ഓർക്കുന്നത് നല്ലതാണെന്നും വി മുരളീധരൻ പ്രതികരിച്ചു. ജപ്തി ഭീഷണിയിൽ റബർ കർഷകൻ ആത്മഹത്യ ചെയ്യുന്നതല്ല, ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കമാണ് കേരളത്തിലെ ഭരണ പ്രതിപക്ഷത്തിന് മുഖ്യം. താങ്ങുവിലയിലെ തട്ടിപ്പും ജപ്തിഭീഷണിയും മൂലം കേരളത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് പുറത്തു വിടണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ബിജെപിക്ക് എം.പിയുണ്ടായാൽ ക്രൈസ്തവർക്കെതിരായ അക്രമത്തിന് ആക്കം കൂടില്ലേ എന്ന ചോദ്യവുമായി എത്തുന്നവർ ക്രിസ്ത്യൻ സഹോദരങ്ങൾ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നത് എന്ന് ഓർക്കണം. സാമൂഹ്യവിരുദ്ധർ നടത്തുന്ന ഒറ്റപ്പെട്ട അക്രമങ്ങളുടെ ഉത്തരവാദിത്തം നരേന്ദ്രമോദിക്കെന്ന് പുലമ്പുന്നവർ കേരളത്തിൽ പ്രധാനമന്ത്രിയുടെ വർധിക്കുന്ന ജനപ്രീതിയിൽ പരിഭ്രാന്തി പൂണ്ടവരാണ് എന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുരുത്തിൽ കുടുങ്ങിയ ആൾക്ക്‌ ലൈഫ് ജാക്കറ്റ് ഊരിനൽകി ; റെപ്പല്ലിങ് ഇൻസ്ട്രക്ടർക്ക് ദാരൂണാന്ത്യം

0
ചെറുപുഴ: ശനിയാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ്...

പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം ; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

0
ന്യൂഡൽഹി : പാർലമെന്റിന്റെ ഇരുസഭകൾ ഇന്നും പ്രക്ഷുബ്ധമാകും. ജന്തർമന്തർ സമരത്തിലും പാർലമെന്റ്...

മലപ്പുറത്ത് ഇടവിട്ട് മഴ, താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു

0
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം....

കോട്ടയത്ത് രാത്രി മുതൽ മഴ ശക്തം , ആളുകളെ മാറ്റുന്നു

0
കോട്ടയം : കോട്ടയം ജില്ലയിൽ രാത്രി മുതൽ മഴ ശക്തമായതോടെ...