മധ്യവയസ്കയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കിളിമാനൂര്‍: മധ്യവയസ്കയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാരേറ്റിന് സമീപം പേടിക്കുളത്താണ് ഗ്യഹനാഥന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കാരേറ്റ് പേടികുളം പവിഴം വീട്ടില്‍ രാജേന്ദ്രന്‍ (65) ഭാര്യ ശശികല(57) എന്നിവരാണ് മരിച്ചത്. ഭാര്യയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവമെന്നാണ് പോലീസ്.

വെള്ളിയാഴ്ച രാത്രി 10-നും 11-നും ഇടയിലാണ് സംഭവം. രാജേന്ദ്രന്റെ മകന്‍ എറണാകുളത്താണ് താമസിക്കുന്നത്. തന്റെ വീട് വരെ ഉടന്‍ പോകണമെന്നും അവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നും അയല്‍വാസിയായ ഉണ്ണികൃഷ്ണനോട് മകന്‍ വിളിച്ച്‌ പറഞ്ഞു. ഇയാള്‍ സുഹൃത്തിനെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. എത്ര വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല.

ഇതോടെ കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് തകര്‍ത്ത് അകത്തതെന്താണ് നടക്കുന്നതെന്നറിയാന്‍ ശ്രമിച്ചു. അകത്ത് മുഖത്ത് തലയിണയുമായി കട്ടിലില്‍ കിടക്കുന്ന ശശികലയെ കണ്ടു. പലതവണ ശശികലയെ വിളിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെ കിളിമാനൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി നടത്തിയ പരിശോധനയിലാണ് ശശികലയെ കൊല്ലപ്പെട്ട നിലയിലും രാജേന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയത്. രാജേന്ദ്രന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യഭാര്യ ഏഴുവര്‍ഷം മുന്‍പ് രോഗബാധിതയായി മരിച്ചു. അഞ്ചുവര്‍ഷം മുന്‍പാണ് വാവറയമ്പലം സ്വദേശിയായ ശശികലയെ വിവാഹം ചെയ്തത്. ശശികലയുടെ മൂന്നാമത്തെ വിവാഹമാണ് രാജേന്ദ്രനുമായി നടന്നത്. ഇവര്‍ക്ക് മക്കളില്ല. അടുത്തിടെ ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ പതിവായിരുന്നു. ആദ്യഭാര്യയില്‍ രാജേന്ദ്രനുണ്ടായ മകനാണ് കൊച്ചിയില്‍ താമസിക്കുന്നത്. വീട്ടിലെ കുടുംബവഴക്ക് ശ്രദ്ധയില്‍ പെട്ട മകന്‍ അരുണ്‍രാജ് വീട്ടില്‍ നീരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് സംഭവദിവസം അച്ഛനും അമ്മയും വഴക്കുണ്ടാക്കുന്നതും പ്രശ്നം രൂക്ഷമായതും മകന്‍ കണ്ടത്. തുടര്‍ന്നാണ് ഉണ്ണികൃഷ്ണനെ ബന്ധപ്പെട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...