ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പട്രോളിങ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പട്രോളിങ് സംവിധാനം നടപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചു. ടിവികെ സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ‘സിങ്കപ്പെൺ ടാസ്ക് ഫോഴ്സ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രഖ്യാപനം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ലഹരിമാഫിയയുടെ സ്വാധീനം വലിയ തോതിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സംസ്ഥാനത്തെ ലഹരിവ്യാപനം പൂർണമായും ഇല്ലാതാക്കാനുള്ള നടപടികൾ ശക്തമാക്കുമെന്നും വ്യക്തമാക്കി. സ്ത്രീകൾക്ക് ഭയമില്ലാതെ ആത്മാഭിമാനത്തോടെ ജീവിക്കാനാകുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വനിതകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ അതിവേഗ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതിക്കായി 354 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അടുത്ത ഘട്ടത്തിൽ ടാസ്ക് ഫോഴ്സിലേക്ക് 2,500 പേരെ കൂടി നിയമിക്കുമെന്നും അറിയിച്ചു. മുഖ്യമന്ത്രി അഭിനയിച്ച ബിഗിൽ, മെർസൽ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ചടങ്ങിൽ ‘സിങ്കപ്പെൺ’ ലോഗോ ടാസ്ക് ഫോഴ്സ് മേധാവി കെ.ഭവാനീശ്വരിക്കു കൈമാറി പ്രകാശനം ചെയ്ത മുഖ്യമന്ത്രി പട്രോൾ വാഹനങ്ങളും ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് അദ്ദേഹം തന്നെ ഒരു പട്രോൾ വാഹനം ഓടിച്ചും പദ്ധതി ഔപചാരികമായി ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...