കേരളത്തിന്റേത് കോടതിയലക്ഷ്യം ; മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയില്‍. അനുമതി നല്‍കിയുള്ള ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. കേരളം അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമാണ്. 2006ൽ സുപ്രീംകോടതി മരംമുറിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് തമിഴ്നാടിന്റെ വാദം. കഴിഞ്ഞ 16 വർഷമായി ഇതിനു അനുമതി നൽകാതെ  ബേബി ഡാമിനെ ശക്തിപ്പെടുത്തുന്നതിന് തടസ്സം നിൽക്കുകയാണ് കേരളം.

2014ലെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയിലും ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 22 മരങ്ങൾ വെട്ടാനുള്ള അനുമതി നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിധികളെല്ലാം ലംഘിച്ചുകൊണ്ട് ഇതിനുള്ള അനുമതി നിരന്തരം കേരളം നിഷേധിക്കുകയാണ്. ഏറ്റവുമൊടുവിൽ കേരള വനംവകുപ്പ് ഉത്തരവിറക്കുകയും അത് ദിവസങ്ങൾക്കകം റദ്ദാക്കുകയും ചെയ്തു. ഈ നടപടി കോടതിയലക്ഷ്യമായി കണക്കാക്കണം.

അതിന്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് അനുമതി നൽകാൻ കേരളത്തിന് കോടതി തന്നെ നേരിട്ട് നിർദേശം നൽകണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു. ഇതുകൂടാതെ വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് നിർദേശം നൽകണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...