ബിജെപിയുമായുള്ള സഖ്യ സാധ്യത തള്ളി തമിഴക വെട്രി കഴകം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുമായുള്ള സഖ്യ സാധ്യത തള്ളി രംഗത്തെത്തിയിരിക്കുകയാണ് ടിവികെ. നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം(ടിവികെ) ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഡിഎംകെയ്ക്ക് എതിരെ പ്രവര്‍ത്തിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യ സാധ്യത തള്ളി ടിവികെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വിജയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം നിലപാടില്‍ ഉറച്ച് നിന്നുവെന്നും ടിവികെ പ്രചരണ വിഭാഗം ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് വ്യക്തമാക്കി.

സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സിബിഐ അന്വേഷണവുമെല്ലാം ഉപയോഗിച്ച് വിജയ്‌യെ പരമാവധി സമ്മര്‍ദത്തിലാക്കാന്‍ ബിജെപി ശ്രമിച്ചു. എന്നാല്‍ വര്‍ഗീയ ശക്തികളുമായി സഖ്യമുണ്ടാക്കില്ല എന്നതാണ് വിജയ്‌യുടെ നിലപാട്. സംസ്ഥാനത്തെയും രാജ്യത്തെയും ഭരണകക്ഷികളെ ഒരുപോലെ എതിരാളികളായി കാണാന്‍ ഒരു ധൈര്യം വേണം. ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായാണ് വിജയ് കാണുന്നതെന്നും അരുണ്‍ രാജ് പ്രതികരിച്ചു. കഴിഞ്ഞ സെപ്തംബറില്‍ കരൂരില്‍ വിജയ് നടത്തിയ റാലിക്കിടെ 41 പേര്‍ മരിച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ വിജയ്‌യെ ചോദ്യം ചെയതിരുന്നു. ഇതിനെ തുടര്‍ന്നുള്ള സമ്മര്‍ദങ്ങളടക്കം അതിജീവിച്ചാണ് വിജയ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതെന്ന് അരുണ്‍ രാജ് പറഞ്ഞു. ഡിഎംകെ സഖ്യചര്‍ച്ചകള്‍ നേരത്തെ നടത്തിയത് ടിവികെയ്ക്ക് ലഭിക്കുന്ന ജനപിന്തുണയെ ഭയന്നാണെന്നും അരുണ്‍ രാജ് പരിഹസിച്ചു. തോല്‍ക്കാന്‍ പോകുന്ന പാര്‍ട്ടികളുമായാണ് ഡിഎംകെ സഖ്യം ചേരുന്നതെന്നും അരുണ്‍ രാജ് പറഞ്ഞു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന ത്രികോണ മത്സരത്തില്‍ ആര് വാഴും ആര് വിഴുമെന്ന ചോദ്യം അവശേഷിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...