തമിഴ്‌നാട്ടിൽ ‘ദളപതി’ ഭരണം ; വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ അട്ടിമറി നടത്തിക്കൊണ്ട് തമിഴക വിട്രി കഴകം അധികാരത്തിലേക്ക്. പാർട്ടി അധ്യക്ഷൻ വിജയ് നാളെ രാവിലെ 11:30-ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ 10 സീറ്റുകൾ കൂടി ആവശ്യമായിരുന്ന ടിവികെക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. കോൺഗ്രസിന്റെ 5 സീറ്റുകൾ കൂടി ചേരുന്നതോടെ പിന്തുണ 113 ആയി ഉയരും. എങ്കിലും കേവല ഭൂരിപക്ഷത്തിന് ഇനിയും 5 സീറ്റുകൾ കൂടി ആവശ്യമാണ്. അണ്ണാ ഡിഎംകെ സഖ്യത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ കഴകം ഒരു സീറ്റിൽ ടിവികെയെ പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്.

മന്ത്രിമാരെ തീരുമാനിക്കുന്നതിനായി കഴിഞ്ഞ രാത്രി വിജയിന്റെ നേതൃത്വത്തിൽ ചെന്നൈ പട്ടണപ്പാക്കത്തെ ഫ്ലാറ്റിൽ നിർണ്ണായക യോഗം ചേർന്നിരുന്നു. ഏതൊക്കെ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകണം, ആരൊക്കെ മന്ത്രിമാരാകണം എന്ന കാര്യത്തിൽ ഇന്ന് വൈകിട്ടോടെ പൂർണ്ണമായ വ്യക്തത വരുമെന്നാണ് റിപ്പോർട്ടുകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...