Thursday, April 25, 2024 12:11 pm

താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി, തിരച്ചിൽ അവസാനിപ്പിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: താനൂരിലെ അപകടത്തില്‍ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തില്‍ പെട്ട് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. ഇന്നലത്തെ തിരക്കില്‍ ബന്ധുക്കള്‍ക്ക് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അപകടം നടന്ന സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഇതോടെ ഇനി അപകടത്തില്‍ പെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ് കരുതുന്നത്. ആരെയും കണ്ടെത്താനുള്ളതായി ഇപ്പോള്‍ പരാതി വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ചേക്കും. അതേസമയം താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍.

സാങ്കേതിക വിദഗ്ധര്‍ അടക്കം ഉള്‍പ്പെടുന്ന സംഘമായിരിക്കും അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സംഭവത്തില്‍ സ്വാഭാവികമായ പോലീസ് അന്വേഷണം ഉണ്ടാകുമെന്നും ഇതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൈക്കൂലി കേസിൽ റഷ്യൻ ഉപപ്രതിരോധ മന്ത്രി അറസ്റ്റിൽ

0
മോസ്കോ: വൻ തുക കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് റഷ്യയിലെ ഉപപ്രതിരോധ മന്ത്രി...

എന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെ സുധാകരന്‍ ; നായക്ക് വിവേകമുണ്ടെന്ന് ജയരാജന്‍

0
കണ്ണൂര്‍: താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെപിസിസി പ്രസിഡന്റും...

വയനാട്ടില്‍ കിറ്റ് നല്‍കിയത് ക്ഷേത്രഭാരവാഹികൾ ; കിറ്റ് വിവാദമല്ല ഇവിടെ ക്വിറ്റ് രാഹുല്‍ എന്നാണ്...

0
കല്‍പ്പറ്റ: വയനാട്ടിലെ ഭക്ഷ്യക്കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍....

പരാജയ ഭീതി പൂണ്ട ഇടതുമുന്നണി കള്ളവോട്ടിന് കോപ്പു കൂട്ടുന്നു ; അഡ്വ. വർഗീസ് മാമ്മൻ 

0
തിരുവല്ലാ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പരാജയ ഭീതി പൂണ്ട എൽ ഡി...