ബംഗ്ലാംകടവ് – ഇട്ടിയപ്പാറ റോഡിൽ ടാറിംഗ് പാതിവഴിയിൽ ; പൊടിശല്യത്തിൽ വലഞ്ഞ് വ്യാപാരികളും നാട്ടുകാരും

For full experience, Download our mobile application:
Get it on Google Play

റാന്നി : ബംഗ്ലാംകടവ് – ഇട്ടിയപ്പാറ റോഡിൽ പഴവങ്ങാടി വില്ലേജ് ഓഫീസിന് മുന്‍ഭാഗം ടാറിംഗ് നടത്താതെ അധികൃതർ ഉപേക്ഷിച്ചതായി പരാതി. നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചതോടെ പ്രദേശത്ത് പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. ഇത് വ്യാപാരികളെയും കാൽനടയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. റോഡരികിലെ കടകളിൽ പൊടി പടരുന്നത് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. സാധനങ്ങളിൽ പൊടി പിടിക്കുന്നത് ഒഴിവാക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടി മറയ്ക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ.

കടയ്ക്കുള്ളിൽ ഇരിക്കാൻ പോലും പറ്റാത്ത വിധം പൊടിയാണ്. സാധനങ്ങളെല്ലാം നശിക്കുന്നു. അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ വ്യാപാരികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അലർജിക്കും കാരണമാകുന്നുണ്ട്. പ്രായമായവരാണ് ഇതിന്റെ പ്രധാന ഇരകൾ. മഴ പെയ്താൽ ചെളിക്കുളമാകുന്ന റോഡ് വെയിൽ വന്നാൽ പൊടിമയമാകുന്ന അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിൽ മെറ്റൽ ഇളകി കിടക്കുന്നത് ഇരുചക്ര വാഹനങ്ങൾ തെന്നി വീഴാൻ കാരണമാകുന്നു. റോഡിന്റെ മറ്റ് ഭാഗങ്ങൾ ടാർ ചെയ്തപ്പോഴും പഴവങ്ങാടി വില്ലേജിന്റെ ഭാഗം മാത്രം ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...