Friday, May 3, 2024 10:38 pm

ഇലക്ട്രിക്ക് കാർ വിപണി ഭരിക്കാൻ ടാറ്റയുടെ രാജകുമാരന്‍ വരുന്നു ; ‘ഹാരിയർ ഇവി’ തരംഗമായി ചിത്രങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ഇലക്ട്രിക്ക് കാർ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന കമ്പനിയാണ് ടാറ്റ. കുറഞ്ഞ വിലയുള്ള ടിയാഗോ മുതൽ മികച്ച റേഞ്ചും പ്രീമിയം ഫീച്ഛറുകളും നൽകുന്ന നെക്സോൺ ഇവി മാക്സ് വരെയുള്ള വാഹനങ്ങൾ ടാറ്റയ്ക്കുണ്ട്. ഇപ്പോഴിതാ നെക്സോണിനെക്കാൾ വലിപ്പമുള്ള ഹാരിയറിന്റെ ഇലക്ട്രിക്ക് പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ടാറ്റ ഹാരിയർ ഇവിയുടെ ചിത്രങ്ങൾ കമ്പനി വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും ഔദ്യോഗികമായി പുറത്ത് വിട്ടു.

ഈ വർഷം ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ വെച്ച് ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഹാരിയർ എസ്‌യുവിയുടെ ഫുൾ-ഇലക്‌ട്രിക് കോൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. ഈ പ്രൊജക്റ്റിൽ കമ്പനി പ്രവർത്തിക്കുകയാണെന്നും വരും വർഷങ്ങളിൽ ഇത് യാഥാർത്ഥ്യമാകുമെന്നും ടാറ്റ അറിയിച്ചിരുന്നു. ഇപ്പോഴിതാ കമ്പനി വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. ആളുകൾ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനായിരിക്കും കമ്പനി ഫോട്ടോകൾ പുറത്ത് വിട്ടിരിക്കുന്നത് എന്നാണ് സൂചനകൾ.

ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹാരിയർ ഇവി കോൺസെപ്റ്റിൽ കോൺട്രാസ്റ്റിങ് ബ്ലാക്ക് എലമെന്റുകളുള്ള ഒരു വെളുത്ത പെയിന്റ് സ്കീമാണ് ഉണ്ടായിരുന്നത്. ടാറ്റ മോട്ടോഴ്‌സ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന ചിത്രങ്ങളിൽ ഡ്യുവൽ-ടോൺ ബ്രൌൺസും വെള്ളയും തീമിലാണ് വാഹനം വരുന്നത്. ഫുൾ-വിഡ്ത്ത് റണ്ണിങ് എൽഇഡി ബാറും ക്ലോസ്ഡ് ഗ്രില്ലുമുള്ള ഇതുവരെ ടാറ്റ കാറുകളിൽ കാണാത്ത രീതിയിലുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനും ടാറ്റ ഹാരിയർ എസ്‌യുവിയിൽ കമ്പനി നൽകിയിട്ടുണ്ട്.

ടാറ്റ ഹാരിയർ ഇവിയുടെ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന ചിത്രങ്ങളും കൺസെപ്റ്റ് രൂപത്തിൽ തന്നെയുള്ളതാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഇലക്ട്രിക് എസ്‌യുവിയുടെ ഉത്പ്പാദനം ആരംഭിക്കാറാകുമ്പോൾ ഈ ഡിസൈനിൽ ചില മാറ്റങ്ങൾ കമ്പനി വരുത്തും. ടാറ്റ ഹാരിയറിന്റെ സാധാരണ മോഡലുകളെക്കാൾ ഹാരിയർ ഇവിയിൽ വരുത്തിയ ഡിസൈൻ മാറ്റങ്ങൾ പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ലഭിക്കുന്ന ഹാരിയറിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പിൽ ടാറ്റ നൽകിയേക്കുമെന്നും സൂചനകളുണ്ട്.

ഹാരിയർ ഇവി ലോഞ്ച് ചെയ്യുക ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനോടുകൂടിയ ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റപ്പോടെ ആയിരിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരുന്നു. ഈ ഇലക്ട്രിക് എസ്‌യുവിയിൽ വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിങ് ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. ടാറ്റ മോട്ടോഴ്‌സ് ഇതുവരെ ഹാരിയർ ഇവിയുടെ സവിശേഷതകൾ കൃത്യമായ വെളിപ്പെടുത്തിയിട്ടില്ല. ടാറ്റ ഹാരിയർ ഇലക്ട്രിക് എസ്‌യുവിക്ക് ഏകദേശം 400 മുതൽ 500 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക്ക് വാഹന വിപണിയിൽ കൂടുതൽ കരുത്തരാകാനായി മഹീന്ദ്ര തങ്ങളുടെ ജനപ്രിയ എസ്‌യുവി മോഡലായ XUV700 പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിനെതിരായ ടാറ്റയുടെ പ്രതിരോധമാണ് ഹാരിയർ ഇവി. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സുരക്ഷാ സവിശേഷതകളുമായിട്ടായിരിക്കും ടാറ്റ ഹാരിയർ ഇവി പുറത്തിറങ്ങുന്നത്. വാഹനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ ടാറ്റ മോട്ടോഴ്സ് ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി പ്രൈം, നെക്സോൺ ഇവി മാക്സ് എന്നീ ഇലക്ട്രിക്ക് വാഹനങ്ങളാണ് നൽകുന്നത്. ഇതിൽ ടിയാഗോ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു. എംജി കോമെറ്റ് പുറത്തിറങ്ങുന്നത് വരെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് കാറായിരുന്നു ടിയാഗോ ഇവി. അടുത്തിടെ നെക്സോൺ ഇവി മോഡലുകൾ 50000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയിരുന്നു. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് കാർ നിർമ്മാതാക്കളാണ് ടാറ്റ. ഹാരിയർ ഇവി ഇതിനൊരു മുതൽക്കൂട്ടാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റിയാദിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

0
റിയാദ് : വാഹനാപകടത്തെ തുടർന്ന് തുടർചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം...

ഉഷ്ണ തരംഗം, വൈദ്യുതി പ്രതിസന്ധി ; ക്രൈസ്തവ സഭകൾ മിതത്വം പാലിക്കണമെന്ന് – ​ഗീവർ​ഗീസ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗവും വൈദ്യുതി പ്രതിസന്ധിയുമുള്ള സാഹചര്യത്തിൽ ക്രൈസ്തവ സഭകൾ...

ദേശീയ പ്ലാനിങ് കൗണ്‍സില്‍ രൂപീകരണത്തിന് ഖത്തര്‍ അമീര്‍ അനുമതി നൽകി

0
ദോഹ : ദേശീയ പ്ലാനിങ് കൗണ്‍സില്‍ രൂപീകരണത്തിന് ഖത്തര്‍ അമീര്‍...

പനമ്പിള്ളി നഗര്‍ സംഭവം മനസാക്ഷിയെ ഉലയ്ക്കുന്നത്: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍

0
കൊച്ചി : സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത് പോലെയുള്ള ക്രൂരതകള്‍ ആരും...