ന്യൂഡല്‍ഹി : ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയിൽ സ്വമേധയാ വിരമിക്കൽ പ്രഖ്യാപിച്ചു. 55 വയസിന് മുകളിൽ പ്രായമുള്ളവർക്കോ 20 വർഷം സർവീസുള്ളവർക്കോ അപേക്ഷിക്കാം. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എയർ ഇന്ത്യ വിആർഎസ് അവതരിപ്പിച്ചത്. വിആർഎസ് തിരഞ്ഞെടുക്കുന്നവർക്ക് സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വിആർഎസിന് അപേക്ഷിക്കാൻ ചില വിഭാഗം ജീവനക്കാരുടെ പ്രായപരിധിയിലും ഇളവ് വരുത്തിയിട്ടുണ്ട്.
ചില ക്യാബിൻ ക്രൂ അംഗങ്ങൾക്കും മറ്റ് വിഭാഗങ്ങളിലെ ജീവനക്കാർക്കും 40 വയസ്സിന് ശേഷം വിആർഎസിന് അപേക്ഷിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചു. കരാർ ജീവനക്കാർക്ക് വിആർഎസ് ബാധകമല്ല. ജൂൺ 1 മുതൽ ജൂലൈ 31 വരെ വിആർഎസിന് അപേക്ഷിക്കുന്നവർക്ക് പ്രത്യേക ധനസഹായം നൽകും. ഒറ്റത്തവണ ആനുകൂല്യത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.