തൃക്കാക്കര : യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് തൃക്കാക്കരയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു,ഇടത് ദുര്‍ഭരണത്തിനെതിരെ ജനം പ്രതികരിച്ചു. കെ – റെയിലിനെതിരായ ജനവികാരം പ്രതിഫലിച്ചു.
ജനങ്ങളുടെ മേല്‍ കുതിരകയറുന്ന പിണറായിക്കുള്ള താക്കീതാണിത്. സിപിഎം ജില്ലാ സെക്രട്ടറിയുടേത് മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. സില്‍വര്‍ ലൈനും വികസനവും പറഞ്ഞാണ് ഇടതുമുന്നണി വോട്ട് പിടിച്ചത്. വികസനം പറയാന്‍ ഒരു അര്‍ഹതയും പിണറായിക്ക് ഇല്ല.
അഹങ്കാരികള്‍ക്കും പിടിവാശി കാര്‍ക്കും ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റാണിതെന്ന് എ.കെ ആന്റണി പറഞ്ഞു. സര്‍ക്കാര്‍ വാര്‍ഷികം മൂന്നിനായിരുന്നുവെങ്കില്‍ മന്ത്രിമാരുടെ കൂട്ട കരച്ചില്‍ കാണാമായിരുന്നു. ഉമയ്ക്ക് മുന്നില്‍ മറ്റുള്ളവരെല്ലാം നിഷ്പ്രഭരായിരുന്നു.ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ മന്ത്രിമാര്‍ തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്തത് വോട്ടര്‍മാര്‍ക്ക് ഇഷ്ടമായില്ല. മുഖ്യ മന്ത്രിയും മന്ത്രിമാരും ആത്മ പരിശോധന നടത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.