ടാറ്റ സ്റ്റീല്‍ കമ്പനിയില്‍ ഇനി കൂടുതല്‍ ട്രാന്‍സ് ജന്‍ഡറുകള്‍ക്ക് ജോലി ചെയ്യാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ടാറ്റ സ്റ്റീല്‍ കമ്പനിയില്‍ ഇനി കൂടുതല്‍ ട്രാന്‍സ് ജന്‍ഡറുകള്‍ക്ക് ജോലി ചെയ്യാം. വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് കമ്പനി. 2022 ഫെബ്രുവരിയിലാണ് ആദ്യമായി ഒഡീഷയിലെ കലിംഗനഗര്‍ പ്ലാന്റില്‍ ട്രാന്‍സ്‌ജെന്‍ഡറുകളായ 12 ക്രെയിന്‍ ഓപ്പറേറ്റര്‍ ട്രെയിനികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ടാറ്റ സ്റ്റീല്‍ പുതിയ മാറ്റത്തിന് തുടക്കമിട്ടത്. ഒരു പ്രമുഖ ആഗോള സ്റ്റീല്‍ കമ്പനി എന്ന നിലയില്‍ സമൂഹത്തിലെ പരമ്പരാഗത ചട്ടപ്പൂട്ടുകള്‍ തകര്‍ത്ത് ട്രാന്‍സ്ജെന്‍ഡറുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ പ്രാധാന്യം ടാറ്റ സ്റ്റീല്‍ തിരിച്ചറിയുന്നു എന്നാണ് കമ്പനിയുടെ ഔദ്യോഗിക പ്രസ്താവന. ഇംഗ്ലീഷിലോ ഐടിഐയിലോ മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കുള്‍പ്പെടെ അപേക്ഷിക്കാം.

എഐസിടിഇ അല്ലെങ്കില്‍ യുജിസി അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഉളളവര്‍ക്കും. ഏതെങ്കിലും വിഷയത്തില്‍ ബിഇ/ബി ടെക്ക് ബിരുദമോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഫെബ്രുവരി 15 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്കായി എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടാകും. മൈനിംഗ് ഡിവിഷനില്‍ ട്രാന്‍സ്ജെന്‍ഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് പ്രധാന വിഭാഗങ്ങളില്‍ കൂടുതല്‍ വനിതാ ജീവനക്കാരെയും കമ്പനി ഉള്‍പ്പെടുത്തിയിരുന്നു. പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളെയും ഉള്‍പ്പെടുത്തി ജീവനക്കാരുടെ നിരയില്‍ മാറ്റം വരുത്തിയ ശേഷമാണ് ട്രാന്‍സ്ജന്‍ഡര്‍ നിയമനം. കൂടുതല്‍ ന്യൂനപക്ഷ വിഭാഗങ്ങളെ നിയമിക്കുന്നതിന് ഇങ്ങനെ കമ്പനി തുടക്കമിട്ടു. 2025 ഓടെ 25 ശതമാനം തൊഴിലാളികളെ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ടാറ്റ സ്റ്റീലിന് ലോകമെമ്പാടും 77,000-ത്തിലധികം ജീവനക്കാരുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...