ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു ; കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി സൂചന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനിയായ ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ വന്‍ നിക്ഷേപത്തിനാണ് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നത്. ഏകദേശം 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതി.മുഖ്യമന്ത്രി വിഡി സതീശനാണ് പദ്ധതി സംബന്ധിച്ച് വെളിപ്പെടുത്തിയത്. ബ്ലുംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് വിഡി സതീശന്റെ പരാമര്‍ശം. ഇക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കപ്പല്‍ നിര്‍മാണത്തില്‍ നിക്ഷേപിക്കാന്‍ ടാറ്റ ഒരുങ്ങുകയാണ്. ഇതിന് വേണ്ട ഭൂമി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമാണ്. ഒരു മാസത്തിനുള്ളില്‍ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

കാപ്പിയില്‍ തുടങ്ങി ആഡംബര ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങള്‍ വരെ ടാറ്റ നിര്‍മിക്കുന്നുണ്ട്. എങ്കിലും ഇതുവരെയായിട്ടും കമ്പനി സ്വതന്ത്രമായി കപ്പല്‍ നിര്‍മിച്ചിട്ടില്ല. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താന്‍ ടാറ്റ ഗ്രൂപ്പ് ഇതുവരെ തയാറായിട്ടില്ല. കപ്പല്‍നിര്‍മാണ ശേഷി വലിയ രീതിയില്‍ ഉയര്‍ത്താനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുന്നതിനിടയിലാണ് ടാറ്റയുടെ നിക്ഷേപവാര്‍ത്തയും പുറത്തുവരുന്നത്. കപ്പല്‍ നിര്‍മാണം വ്യാപിപ്പിക്കാനായി ദക്ഷിണകൊറിയയുമായി സഹകരിക്കാനും ഇന്ത്യ തീരുമാനമെടുത്തിരുന്നു. കേരളത്തിലെ പ്രധാന തുറമുഖങ്ങളായ കൊച്ചി, വിഴിഞ്ഞം എന്നിവയോട് ചേര്‍ന്ന് കപ്പല്‍നിര്‍മാണശാലകളും റിപ്പയറിങ് കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ടാറ്റയുടേയും നിക്ഷേപം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...