ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ; പ്രതി ദാരസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ ചുട്ടെരിച്ച കേസിൽ പ്രതി ദാരസിങ് ജയിൽ മോചിതനാവുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒഡിഷ സർക്കാർ ജയിൽമോചിതരാക്കുന്നവരിൽ ദാരാസിങ്ങിന്റെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 26 വർഷത്തിലേറെയായി താൻ ജയിലിലാണെന്നും തന്റെ മുൻകാല പ്രവൃത്തികളിൽ പശ്ചാത്താപമുണ്ടെന്നും കാണിച്ച് ദാരാ സിങ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ദാരാ സിങ്ങിന്റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന്റെ സ്‌ക്രീനിങ് കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഓഗസ്ത് 19-ന് വാദം കേൾക്കും.

1999 ജനുവരി 22-ന് ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലുള്ള മനോഹർപുർ ഗ്രാമത്തിൽവെച്ചാണ് ഓസ്ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ മക്കളായ പത്തുവയസ്സുകാരൻ ഫിലിപ്പിനെയും ആറുവയസ്സുകാരൻ തിമോത്തിയെയും ജീവനോടെ ചുട്ടുകൊന്നത്. സ്റ്റേഷൻ വാഗണിൽ ഉറങ്ങുന്നതിനിടെ ഒരു സംഘം ആളുകൾ വാഹനം വളയുകയും തീയിടുകയുമായിരുന്നു. ദാരാസിങ് എന്നറിയപ്പെടുന്ന രവീന്ദ്ര പാൽ ആണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ട പ്രധാന പ്രതി. നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഇയാൾ. കേസിലെ മറ്റൊരു പ്രതിയായിരുന്ന മഹേന്ദ്ര ഹെംബ്രമിനെ 25 വർഷത്തെ ജയിൽവാസത്തിന് ശേഷം 2025 ഏപ്രിലിൽ മോചിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടം ; കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു ; ഒരാൾ മരിച്ചു

0
പത്തനംതിട്ട: നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്ത് നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ...