അമിത ലോഡുമായി ടോറസ് ലോറി ; വാഹന ഉടമയ്ക്കും ഡ്രൈവർക്കും 1,12,000 രൂപ പിഴയിട്ട് കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അമിത ഭാരം കയറ്റിയ കേസിൽ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴയിട്ട് കോടതി. ഇരുവരും 56,000 രൂപ വീതം പിഴ അടക്കാൻ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറായ ഫെനിൽ ജെയിംസ് 2023 ജൂണിൽ കോടതിയിൽ നൽകിയ കേസിലാണ് എറണാകുളം സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് 1,12,000 രൂപ പിഴ അടക്കാൻ ഉത്തരവിട്ടത്. പിഴ അടക്കാത്ത പക്ഷം ആറുമാസം തടവിനും വിധിച്ചിട്ടുണ്ട്.
ഡ്രൈവറും വാഹന ഉടമയും 56,000 രൂപ വീതം പിഴ അടയ്ക്കണം. 2022 നവംബർ 16 നാണ് കേസിനാസ്പദമായ സംഭവം.

മൂവാറ്റുപ്പുഴ ആർ.ടി.ഒയുടെ നിർദ്ദേശ പ്രകാരം അമിതഭാരം കയറ്റിയ വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനയിൽ വാഹനം നിറയെ എം സാൻഡ് കയറ്റി വന്ന ടോറസ് ടിപ്പർ ലോറി പിടികൂടുകയായിരുന്നു. വാഹനത്തിൽ അനുവദിച്ചിട്ടുള്ളതിനേക്കാളും 18 ടൺ അധിക ലോഡ് കയറ്റിയിട്ടുണ്ട് എന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് വാഹന ഉടമയ്ക്കും ഡ്രൈവർക്കും 37000 രൂപ കോമ്ബൗണ്ടിങ് ഫീസ് അടച്ച് അമിതഭാരം ഇറക്കി യാത്ര തുടരാൻ നിർദ്ദേശവും നൽകി. എന്നാൽ വാഹന ഉടമയും ഡ്രൈവറും നിർദ്ദേശം പാലിക്കാതെ വാഹനം എടുത്തുകൊണ്ടുപോയി. മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ 37000 രൂപ ഫീസ് അടയ്ക്കാൻ വീണ്ടും നിർദേശം നൽകിയെങ്കിലും കോടതിയിൽ നേരിടാൻ തയ്യാറാണ് എന്ന നിലപാടാണ് വാഹന ഉടമ സ്വീകരിച്ചത്. തുടർന്ന് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ സുമി പി ബേബി ഹാജരായി. എതിർകക്ഷിക്ക് വേണ്ടി കേരള ടിപ്പർ ടോറസ് അസോസിയേഷൻ ലീഗൽ അഡ്വൈസർ അഡ്വ.കെ എം മിനിമോൾ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...