വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് : മുഖ്യമന്ത്രിക്ക് പിന്തുണയുമായി സി പി ജോണ്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി മന്ത്രി സി പി ജോണ്‍. സിഎംപിക്ക് മറ്റൊരു നിലപാട് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞതിന് ഒപ്പം നില്‍ക്കുന്നു എന്നുമാണ് സി പി ജോണ്‍ പ്രതികരിച്ചത്. വാഹന മോഡിഫിക്കേഷനില്‍ ഉദ്ദേശിക്കുന്നത് അപകടമല്ലാത്ത മോഡിഫിക്കേഷനാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. റോഡുകള്‍ മരണക്കിണര്‍ ആണ്. വലിയ നിയമലംഘനം ചെറിയ നിയമലംഘനം എന്നൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തില്‍ ബംബര്‍ ഘടിപ്പിച്ചതിന് പിഴ ഈടാക്കിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. അപകടകരമായ കാര്യമാണ് അതെന്നായിരുന്നു സി പി ജോണിന്റെ പ്രതികരണം.

ടിപ്പര്‍ ഡ്രൈവര്‍മാര്‍ സ്വയം നിയന്ത്രിക്കണമെന്നും സി പി ജോണ്‍ ആവശ്യപ്പെട്ടു. അമിത വേഗതയില്‍ ടിപ്പര്‍ ഓടിക്കരുത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തും. പ്രധാന ജംഗ്ഷനുകളില്‍ സീബ്ര ക്രോസിങ് ലൈനിന്റെ വീതി വര്‍ധിപ്പിക്കും. കാല്‍നട യാത്രക്കാര്‍ക്കും ബോധവല്‍ക്കരണം നല്‍കുമെന്നും സി പി ജോണ്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതിച്ചോർ വിവാദം ആശുപത്രികളുടെ ഭൂമി കൈയ്യേറുന്ന മാഫിയകള്‍ക്ക് വേണ്ടി: പിണറായി വിജയന് മറുപടിയുമായി ആരോഗ്യ...

0
തിരുവനന്തപുരം: പൊതിച്ചോര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി ആരോഗ്യ...

കുടുംബത്തിലെ ദുരിതങ്ങളും ഒറ്റപ്പെടലും;ആന്ധ്രാപ്രദേശില്‍ പ്രായമായ അമ്മയും മകളും ജീവനൊടുക്കി

0
അമരാവതി: ആന്ധ്രാപ്രദേശിലെ ഡോ. ബി. ആര്‍. അംബേദ്കര്‍ കോനസീമ ജില്ലയില്‍ അമ്മയും...

നിതിൻ രാജിന്റെ മരണം; കസ്റ്റഡിയിലെടുത്ത ഡോ. എം കെ റാമിനെ പൊലീസ് വിട്ടയച്ചു,...

0
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കേളേജിലെ നിതിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതി ജാമ്യം...

​ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം; തലക്കെട്ടിനെ ന്യായീകരിച്ച് എഡിറ്റർ കെ.ആർ. അജയൻ പാർട്ടി നേതൃത്വത്തിന് മറുപടി...

0
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ മറുപടി നല്‍കി ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍...