പാചകവാതക ക്ഷാമം : പത്തനംതിട്ടയിൽ പഴയ ചായക്കടകളില്‍ തിരക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ പല ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ വിറകടുപ്പും കുറ്റിയടുപ്പും ഉപയോഗിച്ച് പ്രവർത്തിക്കുന്ന പഴയ ചായക്കടകളാണ് ജനങ്ങൾക്ക് ഏക ആശ്രയം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രായമായവരാണ് ഇത്തരം ചെറിയ ചായക്കടകൾ പ്രധാനമായും നടത്തുന്നത്. പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഇവരുടെ കച്ചവടത്തെ കാര്യമായി ബാധിച്ചിട്ടില്ല. രാവിലെ കുശലം പറയാനും ചായ കുടിക്കാനും സ്ഥിരമായി എത്തിയിരുന്ന പഴയ തലമുറക്കാർക്ക് പുറമെ, മറ്റ് കടകളിൽ ചായ ലഭ്യമല്ലാത്തതിനാൽ പുതിയ തലമുറയിലെ കുട്ടികളും ഇപ്പോൾ ഈ ചായക്കടകൾ തേടിയെത്തുന്നുണ്ട്.

ഇത്തരം കടകളിൽ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ ലഭ്യമല്ലെന്നും പണം കയ്യിൽ കരുതണമെന്നും ഓർക്കണം. ഹോട്ടലുകൾ ചായക്കും പലഹാരങ്ങൾക്കും വില വർദ്ധിപ്പിച്ചപ്പോഴും ഈ ചെറിയ ചായക്കടകളിൽ ഇപ്പോഴും കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭിക്കുന്നുണ്ട്. വലിയ ഭംഗിയില്ലെങ്കിലും മായം ചേരാത്ത ഭക്ഷണം ലഭിക്കാനും പഴമയുടെ രുചി അനുഭവിക്കാനും പുതിയ തലമുറയ്ക്ക് ഇവിടെ അവസരം ലഭിക്കുന്നു എന്നതാണ് ഈ ചായക്കടകളുടെ പ്രധാന ആകർഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...